പ​ള്ളി​വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന് യാ​ക്കോ​ബാ​യ വി​ഭാ​ഗം; പോ​ലീ​സ് നാടകം കളിച്ചെന്ന് ഓ​ര്‍​ത്ത​ഡോ​ക്‌​സു​കാ​ർ
Monday, December 10, 2018 5:31 PM IST
പി​റ​വം: പി​റ​വം പ​ള്ളി​വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന് യാ​ക്കോ​ബാ​യ വി​ഭാ​ഗ​വും പോ​ലീ​സ് ന​ട​പ​ടി നാ​ട​ക​മെ​ന്നു ഓ​ര്‍​ത്ത​ഡോ​ക്‌​സ് വി​ഭാ​ഗ​വും. പ​ള്ളി​യി​ൽ പാ​ർ​ഥ​നാ​യ​ജ്ഞം തു​ട​രു​മെ​ന്നും പ​ള്ളി​വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്നും ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ കാ​തോ​ലി​ക​ബാ​വ പ​റ​ഞ്ഞു.

വി​ശ്വാ​സി​ക​ൾ ന​ട​ത്തു​ന്ന പ്ര​തി​രോ​ധം കോ​ട​തി​യ​ല​ക്ഷ്യ​മ​ല്ല. പ​ള്ളി​യി​ൽ പോ​ലീ​സ് ഇ​ട​പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ വീ​ണ്ടും ച​ർ​ച്ച​യ്ക്കു യാ​ക്കോ​ബാ​യ വി​ഭാ​ഗം ത​യാ​റാ​ണ്. യാ​ക്കോ​ബാ​യ സ​ഭ​യു​ടെ സം​യ​മ​നം ബ​ല​ഹീ​ന​ത​യാ​യി കാ​ണ​രു​തെ​ന്നും ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ കാ​തോ​ലി​ക​ബാ​വ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

എ​ന്നാ​ൽ പി​റ​വം പ​ള്ളി​യി​ൽ ന​ട​ന്ന​ത് പോ​ലീ​സി​ന്‍റെ നാ​ട​ക​മാ​യി​രു​ന്നെ​ന്ന് ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം ആ​രോ​പി​ച്ചു. വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ പോ​ലീ​സി​ന് അ​തി​ന് ക​ഴി​യു​മാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച കേ​സ് കോ​ട​തി​യി​ൽ വ​രു​മ്പോ​ൾ വി​ധി ന​ട​പ്പാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ധ​രി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് പോ​ലീ​സ് ന​ട​ത്തി​യ​തെ​ന്നും തോ​മ​സ് മാ​ർ അ​ത്ത​നാ​സി​യോ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.