പ​ശു​വി​ന്‍റെ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു കൈ​ക്കൂ​ലി: വെ​റ്റ​റി​ന​റി ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ
Tuesday, December 11, 2018 8:54 PM IST
മ​ല​പ്പു​റം: പ​ശു​വി​ന്‍റെ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു 2000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ വെ​റ്റ​റി​ന​റി ഡോ​ക്ട​റെ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം കൂ​ട്ടി​ല​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ പ​ടി​ഞ്ഞാ​റ്റും​മു​റി മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ മ​ക്ക​ര​പ്പ​റ​ന്പ് സ്വ​ദേ​ശി പ​ഞ്ച​ളി വീ​ട്ടി​ൽ അ​ബ്ദു​ൾ നാ​സ​ർ (44) ആ​ണ് പി​ടി​യി​ലാ​യ​ത്.

മ​ല​പ്പു​റം പൂ​ക്കോ​ട്ടൂ​ർ സ്വ​ദേ​ശി പ്ര​വീ​ണി​ന്‍റെ പ​ശു​വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​ലെ പ​ശു​വി​നെ പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യാ​നാ​ണ് ഡോ​ക്ട​ർ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്. ഒ​രു മാ​സം മു​ന്പാ​ണ് പ്ര​വീ​ണി​ന്‍റെ പ​ശു രോ​ഗം ബാ​ധി​ച്ചു ച​ത്ത​ത്. ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക കി​ട്ടേ​ണ്ട​തി​നാ​ൽ പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യാ​ൻ ഡോ​ക്ട​റെ വി​ളി​ച്ചു. ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക ല​ഭി​ക്കു​ന്പോ​ൾ 2000 രൂ​പ ന​ൽ​ക​ണ​മെ​ന്നു ഡോ​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ​യാ​ഴ്ച പ്ര​വീ​ണി​നു 50,000 രൂ​പ ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക ല​ഭി​ച്ചു. ഇ​ത​റി​ഞ്ഞ അ​ബ്ദു​ൾ നാ​സ​ർ 2000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ പ്ര​വീ​ണ്‍ വി​വ​രം വി​ജി​ല​ൻ​സി​നെ അ​റി​യി​ച്ചു. തു​ട​ർ​ന്നു മ​ല​പ്പു​റം വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ നാ​സ​റി​നെ പി​ടി​കൂ​ടാ​ൻ കെ​ണി​യൊ​രു​ക്കു​ക​യാ​യി​രു​ന്നു. ചൊവ്വാഴ്ച വൈ​കു​ന്നേ​രം മൂ​ന്നോ​ടെ പ്ര​വീ​ണി​ന്‍റെ പ​ശു​വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​ൽ വ​ച്ച് 2000 രൂ​പ വാ​ങ്ങു​ന്ന​തി​നി​ടെ നാ​സ​റി​നെ വി​ജി​ല​ൻ​സ് പി​ടി​കൂടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.