അ​ങ്കം ക​ഴി​ഞ്ഞു, രാ​ജ​സ്ഥാ​നി​ൽ അ​ടി ബാ​ക്കി; സ​ച്ചി​നും ഗെ​ലോ​ട്ടും ഡ​ൽ​ഹി​യി​ൽ
Thursday, December 13, 2018 11:32 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​ൻ മു​ഖ്യ​ന്ത്രി സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി ത​ർ​ക്കം തു​ട​രു​ന്ന​തി​നി​ടെ സ​ച്ചി​ൻ പൈ​ല​റ്റും അ​ശോ​ക് ഗെ​ലോ​ട്ടും ഡ​ൽ​ഹി​യി​ലെ​ത്തി. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വി​ളി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​രു​വ​രു​മെ​ത്തി​യ​ത്. ഇ​രു​നേ​താ​ക്ക​ളു​മാ​യി രാ​ഹു​ൽ ഗാ​ന്ധി ച​ർ​ച്ച ന​ട​ത്തും. ഇ​തി​നു​ശേ​ഷ​മാ​വും മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കു​ക. ഇ​ക്കാ​ര്യ​ത്തി​ൽ എം​എ​ൽ​എ​മാ​രു​മാ​യും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​മാ​യും സം​സാ​രി​ച്ചു​ക​ഴി​ഞ്ഞെ​ന്നും ഉ​ട​ൻ​ത​ന്നെ പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്നും രാ​ഹു​ൽ അ​റി​യി​ച്ചു.

പ​രി​ച​യ സ​ന്പ​ന്ന​നാ​യ അ​ശോ​ക് ഗെ​ലോ​ട്ടി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണോ അ​തോ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വ​ന്പ​ൻ തോ​ൽ​വി​യി​ൽ​നി​ന്നു കോ​ണ്‍​ഗ്ര​സി​നെ കൈ​പി​ടി​ച്ചു ക​യ​റ്റി​യ യു​വ​ര​ക്തം സ​ച്ചി​ൻ പൈ​ല​റ്റി​നെ ക​സേ​ര​യി​ൽ അ​വ​രോ​ധി​ക്ക​ണോ എ​ന്ന​താ​ണു രാ​ജ​സ്ഥാ​നി​ൽ ത​ർ​ക്ക​വി​ഷ​യം. ഇ​രു​വ​രും വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റ​ല്ലെ​ന്നാ​ണ് ഒ​ടു​വി​ൽ പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

രാ​ജ​സ്ഥാ​നി​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യ കോ​ണ്‍​ഗ്ര​സി​ന് 99 സീ​റ്റു​ക​ളാ​ണ് ല​ഭി​ച്ച​ത്. സ​ഖ്യ​ക​ക്ഷി​യാ​യ രാ​ഷ്ട്രീ​യ ലോ​ക്ദ​ളി​നു ല​ഭി​ച്ച ഒ​രു സീ​റ്റു​കൂ​ടി ചേ​രു​ന്പോ​ൾ കോ​ണ്‍​ഗ്ര​സ് 100 സീ​റ്റ് എ​ന്ന കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ലേ​ക്ക് എ​ത്തി. ഹൈ​ക്ക​മാ​ൻ​ഡ് നി​യോ​ഗി​ച്ച നേ​താ​ക്ക​ളു​മാ​യി എം​എ​ൽ​എ​മാ​ർ ത​ങ്ങ​ളു​ടെ മു​ഖ്യ​മ​ന്ത്രി "ചോ​യ്സ്’ പ​ങ്കു​വ​ച്ചു​ക​ഴി​ഞ്ഞു. എ​ന്നി​രു​ന്നാ​ലും അ​ന്തി​മ തീ​രു​മാ​നം കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടേ​താ​ണ്.

നാ​ലു വ​ർ​ഷ​മാ​യി സം​സ്ഥാ​ന​ത്ത് കോ​ണ്‍​ഗ്ര​സി​നെ ന​യി​ക്കു​ന്ന സ​ച്ചി​ൻ പൈ​ല​റ്റാ​ണ് രാ​ഹു​ലി​ന്‍റെ ഇ​ഷ്ട​ക്കാ​ര​ൻ. എ​ന്നാ​ൽ ഗെ​ലോ​ട്ടി​ന്‍റെ അ​നു​ഭ​വ സ​ന്പ​ത്തി​നെ ന​ഷ്ട​പ്പെ​ടു​ത്താ​ൻ രാ​ഹു​ലി​നു ക​ഴി​യി​ല്ല. മാ​ത്ര​മ​ല്ല, ഗെ​ലോ​ട്ടി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി സ​ച്ചി​നെ വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലേ​ക്കു കൊ​ണ്ടു​വ​ര​ണ​മെ​ന്നു വാ​ദി​ക്കു​ന്ന നേ​താ​ക്ക​ളും പാ​ർ​ട്ടി​ക്കു​ള്ളി​ലു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ഒ​രു നേ​താ​വി​നെ പൂ​ർ​ണ​മാ​യി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ലേ​ക്കു എ​ത്തി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഒ​രു തീ​രു​മാ​ന​ത്തി​ലേ​ക്കാ​വും രാ​ഹു​ൽ എ​ത്തു​ക എ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

മാ​റ്റി​നി​ർ​ത്ത​പ്പെ​ടു​ന്ന നേ​താ​വി​ന്‍റെ അ​നു​കൂ​ലി​ക​ളെ വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​യി​ൽ​നി​ന്ന് അ​ക​റ്റാ​ത്ത രീ​തി​യ​ലു​ള്ള തീ​രു​മാ​നം വേ​ണം കൈ​ക്കൊ​ള്ളാ​ൻ എ​ന്ന​ത് രാ​ഹു​ലി​നു ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യ​ത്തി​നു​ശേ​ഷം സ​ച്ചി​ൻ, ഗെ​ലോ​ട്ട് അ​നു​കൂ​ലി​ക​ൾ വെ​വ്വേ​റെ​യാ​ണ് ആ​ഹ്ളാ​ദ പ്ര​ക​ട​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്. എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി ആ​രാ​കു​മെ​ന്ന കാ​ര്യം രാ​ഹു​ൽ തീ​രു​മാ​നി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ഇ​രു​വ​ർ​ക്കും മ​റി​ച്ചൊ​രു അ​ഭി​പ്രാ​യ​മി​ല്ല. ഇ​രു​നേ​താ​ക്ക​ളെ​യും സ​ന്തോ​ഷി​പ്പി​ക്കു​ന്ന തീ​രു​മാ​ന​ത്തി​നാ​ണു രാ​ഹു​ൽ ശ്ര​മി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.