വനിതാ മതിലിന് 30 ലക്ഷം സ്ത്രീകളുണ്ടാകുമെന്ന് എൽഡിഎഫ്
Thursday, December 13, 2018 2:03 PM IST
തിരുവനന്തപുരം: വനിതാ മതിലിനായി 30 ലക്ഷം സ്ത്രീകളെ ഇടതു മുന്നണി അണിനിരത്തുമെന്ന് കണ്‍വീനർ എ.വിജയരാഘവൻ. നവോഥാന പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെയാണ് വനിതാ മതിൽ സംഘടിപ്പിക്കുന്നത്. ഇടതു മുന്നണിക്ക് ഇതിൽ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നും ഇത്തരം ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും എൽഡിഎഫ് കണ്‍വീനർ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.