ഭൂ​മി​യു​ടെ കാ​ന്തി​ക ഉ​ത്ത​ര​ധ്രു​വം സൈ​ബീ​രി​യ​യോ​ട് അ​ടു​ക്കു​ന്നു
Saturday, January 12, 2019 3:06 AM IST
ല​ണ്ട​ൻ: ​ഭൂ​മി​യു​ടെ സാ​ങ്ക​ല്‍​പ്പി​ക അ​ച്ചു​ത​ണ്ടി​ന്‍റെ ര​ണ്ട് അ​റ്റ​ങ്ങ​ളാ​ണ് ഉ​ത്ത​ര​ധ്രു​വ​വും ദ​ക്ഷി​ണ​ണ​ധ്രു​വ​വു​മാ​യി അ​റി​യ​പ്പെ​ടു​ന്ന​ത്. ഭൂ​മി​യു​ടെ കാ​ന്തി​ക​മേ​ഖ​ല​യു​ടെ ഉ​ത്ത​ര​ധ്രു​വം സൈ​ബീ​രി​യ​യോ​ട് അ​ടു​ക്കു​ന്ന​താ​യാ​ണ് പു​തി​യ ക​ണ്ടെ​ത്ത​ൽ. എ​ന്താ​ണ് ഇ​തി​ന്‍റെ കാ​ര​ണ​മെ​ന്നു വ്യ​ക്ത​മ​ല്ല. കാ​ന​ഡ​യു​ടെ അ​ടി​യി​ൽ ദ്ര​വ ഇ​രു​മ്പ് അ​തി​വേ​ഗ​ത്തി​ൽ ച​ലി​ക്കു​ന്ന​താ​കാം ഇ​പ്പോ​ഴ​ത്തെ പ്ര​തി​ഭാ​സ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് ഗ​വേ​ഷ​ക​രു​ടെ അ​നു​മാ​നം.

ഭൂ​മി​ക്കു​ള്ളി​ലെ ഇ​രു​മ്പു​കാ​മ്പി​നെ ചു​റ്റി​യു​ള്ള ദ്ര​വ​ലോ​ഹ​ങ്ങ​ളാ​ണ് കാ​ന്തി​ക​മേ​ഖ​ല സൃ​ഷ്ടി​ക്കു​ന്ന​ത്. ഈ ​കാ​ന്ത​ത്തി​ന്‍റെ വ​ട​ക്കെ​ത്ത​ല​യാ​ണ് കാ​ന്തി​ക ഉ​ത്ത​ര​ധ്രു​വം സ്ഥി​തി ചെ​യ്യു​ന്ന​ത്. പ​ല വേ​ഗ​ത​യി​ല്‍ ക​റ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഇ​വ​യു​ടെ പ്ര​ത്യേ​കി​ച്ച് ദ്രാ​വ​ക​രൂ​പ​ത്തി​ലു​ള്ള ലോ​ഹ​ങ്ങ​ളു​ടെ ച​ല​ന​ങ്ങ​ളാ​ണ് ഭൂ​മി​ക്ക് കാ​ന്തി​ക​ശ​ക്തി ന​ല്‍​കു​ന്ന​ത്. ദ്ര​വ​ലോ​ഹ​ങ്ങ​ളു​ടെ ച​ല​നം മൂ​ലം ഭൂ​മി​യു​ടെ കാ​ന്തി​ക​മേ​ഖ​ല​യ്ക്കു കൃ​ത്യ​മാ​യ സ്ഥാ​ന​മി​ല്ല.

അ​ഞ്ചു​വ​ർ​ഷം കൂ​ടു​മ്പോ​ൾ പു​തി​യ സ്ഥാ​നം നി​ർ​ണ​യി​ച്ച് വേ​ൾ​ഡ് മാ​ഗ്നെ​റ്റി​ക് മോ​ഡ​ൽ(​ഡ​ബ്ല്യു​എം​എം) കാ​ന്തി​ക​മേ​ഖ​ല പു​ന​ർ​നി​ർ​ണ​യി​ക്കാ​റു​ണ്ട്. ജി​പി​എ​സ് അ​ട​ക്ക​മു​ള്ള ആ​ധു​നി​ക ദി​ശാ​സം​വി​ധാ​ന​ങ്ങ​ൾ കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ഈ ​പു​ന​ർ​നി​ർ​ണ​യം ആ​വ​ശ്യ​മാ​ണ്.​അ​ടു​ത്ത പു​ന​ർ​നി​ർ​ണ​യം 2020-ലാ​ണു വേ​ണ്ട​ത്. എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ ഈ ​മാ​റ്റം മൂ​ലം കാ​ന്തി​ക​മേ​ഖ​ല പു​ന​ർ​നി​ർ​ണ​യി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ശാ​സ്ത്ര​ജ്ഞ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.