ന​യ്റോ​ബി ഹോ​ട്ട​​ൽ ആ​ക്ര​മ​ണം; 14 പേർ കൊല്ലപ്പെട്ടു, പോ​ലീ​സ് ഭീ​ക​ര​രെ വ​ധി​ച്ചു
Wednesday, January 16, 2019 5:41 PM IST
ന​യ്റോ​ബി: കെ​നി​യ​ൻ ത​ല​സ്ഥാ​ന​മാ​യ ന​യ്റോ​ബി​യി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ ഭീ​ക​ര​രെ മു​ഴു​വ​ൻ​പേ​രെ​യും വ​ധി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് ഉ​റു കെ​നി​യാ​ത്ത അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ 14 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വെ​സ്റ്റ്ലാ​ൻ​ഡ് മേ​ഖ​ല​യി​ലെ ഡു​സി​റ്റ്ഡി2 ഹോ​ട്ട​ലി​ലാ​ണ് ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ബാ​ങ്കും മ​റ്റ് നി​ര​വ​ധി ഓ​ഫീ​സു​ക​ളും ഈ ​കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ഏ​റ്റു​മു​ട്ട​ലി​നൊ​ടു​വി​ലാ​ണ് ഭീ​ക​ര​രെ വ​ധി​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ‍​യു​ന്നു. എ​ന്നാ​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ​യും സം​ഭ​വ​സ്ഥ​ല​ത്ത് സ്ഫോ​ട​ന​വും വെ​ടി​യൊ​ച്ച​യും കേ​ട്ട​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. എ​ത്ര ഭീ​ക​ര​ർ ഹോ​ട്ട​ലി​നു​ള്ളി​ൽ പ്ര​വി​ശ​ച്ചെ​ന്ന വി​വ​രം ഇ​പ്പോ​ഴും അ​റി​യി​ല്ല.

ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം എ​ഴു​ന്നൂ​റോ​ളം പേ​രെ സു​ര​ക്ഷി​ത​രാ​യി കെ​ട്ട​ടി​സ​മു​ച്ച​യ​ത്തി​ൽ​നി​ന്നും പു​റ​ത്തെ​ത്തി​ച്ചു. ചൊ​വ്വാ​ഴ്ച പ്ര​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. തോ​ക്ക് ധാ​രി​ക​ളാ​യ നാ​ല് പേ​ർ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റു​ക​ൾ​ക്കു നേ​രെ ബോം​ബ് എ​റി​ഞ്ഞ് ലോ​ബി​യി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. ഇ​വി​ടെ​വ​ച്ച് സ്ഫോ​ട​ക​വ​സ്തു ശ​രീ​ര​ത്തി​ൽ ഘ​ടി​പ്പി​ച്ച ഒ​രാ​ൾ സ്വ​യം​പൊ​ട്ടി​ത്തെ​റി​ച്ചു. ഇ​തി​നു ശേ​ഷ​മാ​ണ് ഭീ​ക​ര​ർ ഹോ​ട്ട​ലി​നു​ള്ളി​ലേ​ക്ക് ക​യ​റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.