റോ​ഡു​ക​ൾ "ക​ണ്ണാ​ടി​പോ​ലെ തി​ള​ങ്ങി​'യി​ട്ടേ അ​ട​ങ്ങൂ; പ്ര​തി​ജ്ഞ​യെ​ടു​ത്ത് കെ​സി​ആ​ർ
Sunday, January 20, 2019 2:01 PM IST
ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ലെ റോ​ഡു​ക​ൾ ക​ണ്ണാ​ടി​പോ​ലെ തി​ള​ക്കു​മെ​ന്ന് പ്ര​തി​ജ്ഞ​യെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി കെ.​ച​ന്ദ്ര​ശേ​ഖ​ർ റാ​വു. സം​സ്ഥാ​ന​ത്തെ റോ​ഡു​ക​ളു​ടെ അ​വ​സ്ഥ പ​രി​ശോ​ധി​ക്കാ​ൻ ഹൈ​ദ​രാ​ബാ​ദി​ലെ പ്ര​ഗ​തി ഭ​വ​നി​ൽ​ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​റ​പ്പ്.

ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ എ​ല്ലാ റോ​ഡു​ക​ളും മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​ള്ള​താ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി. സം​സ്ഥാ​ന​ത്തെ എ​ല്ലാ റോ​ഡു​ക​ളും ബി​ടി നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യ മു​ഖ്യ​മ​ന്ത്രി, നി​ല​വി​ലെ റോ​ഡു​ക​ളു​ടെ അ​വ​സ്ഥ പ​രി​ശോ​ധി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.

ക​ലേ​ശ്വ​രം ക​നാ​ൽ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭൂ​മി ന​ഷ്ട​പ്പെ​ട്ട എ​ല്ലാ ക​ർ​ഷ​ക​ർ​ക്കും ഉ​ട​ൻ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും മു​ഖ്യ​മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.