പ്രി​യ​ങ്ക​യ്ക്ക് വ​ൻ വ​ര​വേ​ൽ​പ്; യു​പി​യി​ൽ സ​ർ​ക്കാ​രു​ണ്ടാ​ക്കും വ​രെ വി​ശ്ര​മ​മി​ല്ലെ​ന്ന് രാ​ഹു​ൽ
Monday, February 11, 2019 9:18 PM IST
ല​ക്നോ: എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ ശേ​ഷ​മു​ള്ള ആ​ദ്യ​റാ​ലി​യി​ൽ പ്രി​യ​ങ്ക ഗാ​ന്ധി​ക്ക് വ​ൻ വ​ര​വേ​ൽ​പ്. സം​സ്ഥാ​ന ത​ല​സ്ഥാ​ന​മാ​യ ല​ക്നോ​വി​ൽ ന​ട​ന്ന റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​തി​നാ​യി​ര​ങ്ങ​ളാ​ണ് എ​ത്തി​യ​ത്. സ​ഹോ​ദ​ര​നും പാ​ർ​ട്ടി അ​ധ്യ​ക്ഷ​നു​മാ​യ രാ​ഹു​ൽ ഗാ​ന്ധി​ക്കൊ​പ്പ​മാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ റാ​ലി. മ​റ്റൊ​രു എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യും റാ​ലി​യിൽ പ​ങ്കെ​ടു​ത്തു.

പ്രി​യ​ങ്ക​യ്ക്കും ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യ്ക്കും വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് പാ​ർ​ട്ടി ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും ലോ​ക്‌​സ​ഭാ തെര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നു വേ​ണ്ടി യോ​ജി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വേ രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

ഇ​രു​വ​രു​ടെ​യും ദൗ​ത്യം അ​തി​ന​പ്പു​റം നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പു വ​രെ​യാ​ണെ​ന്നും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തു വ​രെ ത​ങ്ങ​ള്‍ പി​ന്നോ​ട്ടു​പോ​കി​ല്ലെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ​യും രാ​ഹു​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​ന്ന​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.