സി​ആ​ർ​പി​എ​ഫു​കാ​ർ​ക്ക് വ്യോ​മ​യാ​ത്ര നി​ഷേ​ധി​ച്ചെ​ന്ന വാ​ർ​ത്ത ത​ള്ളി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം
Sunday, February 17, 2019 8:43 PM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു​വി​ൽ​നി​ന്ന് ശ്രീ​ന​ഗ​റി​ലേ​ക്ക് സൈ​നി​ക​രെ കൊ​ണ്ടു​പോ​കു​ന്ന​തി​ന് സു​ര​ക്ഷാ പ്ര​തി​സ​ന്ധി ബോ​ധ്യ​പ്പെ​ട്ട സി​ആ​ര്‍​പി​എ​ഫ്, കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ട് ബ​ദ​ല്‍ മാ​ര്‍​ഗ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന മാ​ധ്യ​മ വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്നും ഇ​ത്ത​ര​മൊ​രു ആ​വ​ശ്യം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി സൈ​നി​ക​രെ അ​താ​തു സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന്‍റെ സ​മ​യം ലാ​ഭി​ക്കു​ന്ന​തി​നാ​യി വ്യോ​മാ​ർ​ഗം ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കി വ​രാ​റു​ണ്ടെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു. പു​ൽ​വാ​മ​യി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ അ​ന്ന് ജ​മ്മു​വി​ൽ​നി​ന്ന് ശ്രീ​ന​ഗ​റി​ലേ​ക്ക് 2,500 സി​ആ​ര്‍​പി​എ​ഫ് സൈ​നി​ക​രെ​യാ​ണ് 78 വാ​ഹ​ന​ങ്ങ​ളി​ലാ​യി കൊ​ണ്ടു​പോ​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.