സെ​ൽ​ഫി വി​വാ​ദം: ക​ണ്ണ​ന്താ​നം ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി
Sunday, February 17, 2019 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: പു​ൽ​വാ​മ​യി​ൽ വീ​ര​മൃ​ത്യു​വ​രി​ച്ച ജ​വാ​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന​രി​കെ നി​ൽ​ക്കു​ന്ന ത​ന്‍റെ ചി​ത്രം ഉ​പ​യോ​ഗി​ച്ച് ചി​ല​ർ തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന പ​രാ​തി​യു​മാ​യി കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യ്ക്കാ​ണ് അ​ദ്ദേ​ഹം പ​രാ​തി ന​ൽ​കി​യ​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​നി​ക്കെ​തി​രേ അ​ധി​ക്ഷേ​പം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ജ​വാ​ന്‍റെ വ​സ​തി​യി​ൽ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു മു​ന്നോ​ട്ടു ക​ട​ക്കു​മ്പോ​ൾ ആ​രോ എ​ടു​ത്ത ചി​ത്ര​മാ​ണ് ക​ണ്ണ​ന്താ​ന​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​ത്തി​ന് കാ​ര​ണ​മാ​യ​ത്.

അ​തേ​സ​മ​യം, ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ക​ണ്ണ​ന്താ​നം പി​ന്നീ​ട് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ കൈ​കാ​ര്യം ചെ​യു​ന്ന ഓ​ഫീ​സി​ലേ​ക്ക് ആ​രോ അ​യ​ച്ചു കൊ​ടു​ത്ത ചി​ത്ര​മാ​ണ് അ​ത്. സെ​ൽ​ഫി​യ​ല്ലെ​ന്നു വി​ശ​ദ​മാ​യി നോ​ക്കി​യാ​ൽ മ​ന​സി​ലാ​കും. താ​ൻ സെ​ൽ​ഫി എ​ടു​ക്കാ​റി​ല്ലെ​ന്നും ഇ​തു​വ​രെ സെ​ൽ​ഫി എ​ടു​ത്തി​ട്ടി​ല്ലെ​ന്നും ക​ണ്ണ​ന്താ​നം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.