ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ൽ സി​പി​എ​മ്മെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി
Monday, February 18, 2019 10:34 AM IST
കാ​സ​ർ​ഗോ​ഡ്: പെ​രി​യ​ക​ല്യോ​ട്ട് ര​ണ്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​നു പി​ന്നി​ൽ സി​പി​എ​മ്മി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി.

ഭ​ര​ണ​സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ചാ​ലും യ​ഥാ​ർ​ഥ പ്ര​തി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രു​ക ത​ന്നെ ചെ​യ്യു​മെ​ന്നും അദ്ദേഹം പറഞ്ഞു.

പ്ര​വ​ർ​ത്ത​ക​രു​ടെ വി​കാ​രം മാ​നി​ച്ചാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച​തെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.