കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വ് കേ​സി​ൽ വി​ചാ​ര​ണ തു​ട​ങ്ങി
Monday, February 18, 2019 3:20 PM IST
ദ ​ഹേ​ഗ്: കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​ന്‍റെ കേ​സി​ൽ ഹേ​ഗി​ലെ അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യി​ൽ വി​ചാ​ര​ണ തു​ട​ങ്ങി. ഇ​ന്ത്യ​യാ​ണ് ആ​ദ്യം വാ​ദി​ക്കു​ന്ന​ത്. ഇ​ന്ത്യ​ക്കു​വേ​ണ്ടി മു​ൻ സോ​ളി​സ്റ്റ​ർ ജ​ന​റ​ൽ ഹ​രീ​ഷ‌് സാ​ൽ​വേ​യാ​ണ് ഹാ​ജ​രാ​യി​രി​ക്കു​ന്ന​ത്.

പാ​ക്കി​സ്ഥാ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​നെ​തി​രേ പാ​ക് സൈ​നി​ക കോ​ട​തി വി​ധി​ച്ച വ​ധ​ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ ആ​വ​ശ്യം. അ​തേ​സ​മ​യം പാ​ക്കി​സ്ഥാ​ന്‍റെ വാ​ദം ചൊ​വ്വാ​ഴ്ച ന​ട​ക്കും. ബാ​രി​സ‌്റ്റ​ർ ഖ​വാ​ർ ഖു​റേ​ഷി​യാ​ണ് അ​വ​ർ​ക്കു​വേ​ണ്ടി ഹാ​ജ​രാ​കു​ന്ന​ത്.

റി​ട്ട​യേ​ർ​ഡ് നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​നാ​യ കു​ൽ​ഭൂ​ഷ​ൻ ജാ​ദ​വി​ന് (48) ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് 2017 ഏ​പ്രി​ലി​ലാ​ണ് പാ​ക് പ​ട്ടാ​ള കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. വി​ധി​യെ ചോ​ദ്യം ചെ​യ്ത് മേ​യി​ൽ ഇ​ന്ത്യ അ​ന്താ​രാ​ഷ്‌​ട്ര കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.