കാ​ഷ്മീ​രി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ബിഹാർ മുഖ്യമന്ത്രി
Monday, February 18, 2019 11:38 PM IST
പാ​റ്റ്ന: സം​സ്ഥാ​ന​ത്ത് താ​മ​സി​ക്കു​ന്ന ജ​മ്മു കാ​ഷ്മീ​ർ സ്വ​ദേ​ശി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ. ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം മു​ഖ്യ​മ​ന്ത്രി ഡി​ജി​പി​ക്കും പാ​റ്റ്ന എ​സ്എ​സ്പി​ക്കും ന​ൽ​കി.

കാ​ഷ്മീ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​തൊ​രു പ്ര​തി​സ​ന്ധി​ക​ളും ഉ​ണ്ടാ​ക​രു​തെ​ന്നും അ​ദ്ദേ​ഹം ഡി​ജി​പി​ക്ക് നിർദേശം ന​ൽ​കി.

പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ പാ​റ്റ​ന​യി​ലെ കാ​ഷ്മീ​രി മാ​ർ​ക്ക​റ്റ് ഒ​രു സം​ഘം ആ​ളു​ക​ൾ ന​ശി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പോ​ലീ​സി​നു ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യ​ത്. സാ​മൂ​ഹ്യ വി​രു​ദ്ധ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​തീ​ഷ് കു​മാ​ർ പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.