ബം​ഗ​ളൂ​രു​വി​ൽ വ്യോ​മ​സേ​ന​യു​ടെ വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു ത​ക​ർ​ന്നു
Tuesday, February 19, 2019 1:10 PM IST
ബം​ഗ​ളൂ​രു: യെ​ല​ഹ​ങ്ക വ്യോ​മ​താ​വ​ള​ത്തി​ന​ടു​ത്ത് വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു. എ​യ്റോ ഇ​ന്ത്യ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ സൂ​ര്യ​കി​ര​ണ്‍ ജെ​റ്റ് വി​മാ​ന​ങ്ങ​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

രണ്ടു പൈലറ്റുമാരിൽ ഒരാൾ മരിച്ചെന്നും മറ്റൊരാൾ സുരക്ഷിതനാണെന്നും പോ​ലീ​സ് അ​റി​യി​ച്ചു. എ​ന്നാ​ൽ വ്യോ​മ​സേ​ന ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ചി​ല വീ​ടു​ക​ളി​ലേ​ക്ക് തെ​റി​ച്ചു വീ​ണ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.