ബാ​ബു​ലാ​ലും കൈ​ക്കു​ള്ളി​ലാ​കു​മോ; മ​ധ്യ​പ്ര​ദേ​ശി​ൽ ബി​ജെ​പി മു​ൻ മു​ഖ്യ​മ​ന്ത്രി കോ​ൺ​ഗ്ര​സി​ലേ​ക്ക്
Wednesday, February 20, 2019 6:47 AM IST
ഭോ​പ്പാ​ൽ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി​നി​ൽ​ക്കെ മ​ധ്യ​പ്ര​ദേ​ശി​ൽ ബി​ജെ​പി​ക്ക് വ​ലി​യ തി​രി​ച്ച​ടി. മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വു​മാ​യ ബാ​ബു​ലാ​ൽ ഗൗ​ർ പാ​ർ​ട്ടി വി​ടാ​ൻ ത​യാ​റെ​ടു​ക്കു​ന്നു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് ടി​ക്ക​റ്റി​ൽ മ​ത്സ​രി​ക്കാ​നു​ള്ള വാ​ഗ്ദാ​നം സ്വീ​ക​രി​ച്ചേ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ര​വ​ധി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ത​ന്നോ​ട് ഭോ​പ്പാ​ലി​ൽ കോ​ൺ​ഗ്ര​സ് ടി​ക്ക​റ്റി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​വ​രു​ടെ അ​ഭ്യ​ർ​ഥ​ന പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് ബാ​ബു​ലാ​ൽ ഗൗ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​സം കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ദി​ഗ്‌​വി​ജ‍​യ് സിം​ഗ് ബാ​ബു​ലാ​ലി​നെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. കോ​ൺ​ഗ്ര​സ് ടി​ക്ക​റ്റി​ൽ മ​ത്സ​രി​ക്കാ​നു​ള്ള ദി​ഗ്‌​വി​ജ‍​യ് സിം​ഗി​ന്‍റെ അ​ഭ്യ​ർ​ഥ​ന അ​ന്ന് ബാ​ബു​ലാ​ൽ ത​ള്ളി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.