കാ​ന​ഡ​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് ഏ​ഴു കു​ട്ടി​ക​ൾ മ​രി​ച്ചു
Wednesday, February 20, 2019 8:01 AM IST
ഒ​ട്ടാ​വ: ക​നേ​ഡി​യ​ൻ ന​ഗ​ര​മാ​യ ഹാ​ലി​ഫാ​ക്സി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് സ​ഹോ​ദ​ര​ങ്ങ​ളാ​യ ഏ​ഴു കു​ട്ടി​ക​ൾ വെ​ന്തു​മ​രി​ച്ചു. നാ​ലു മാ​സം മു​ത​ൽ 15 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്. മാ​താ​പി​താ​ക്ക​ൾ​ക്കു ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു.

ഹാ​ലി​ഫാ​ക്സി​ൽ പ്രാ​ദേ​ശി​ക സ​മ​യം പു​ല​ർ​ച്ചെ ഒ​ന്നി​നാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. സി​റി​യ​ൻ വം​ശ​ജ​രാ​യ കു​ടും​ബം താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ലാ​ണ് അ​പ​ക​ടം. ര​ണ്ടു​നി​ല​യു​ള്ള വീ​ട് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി​ക​ളു​ടെ പി​താ​വി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.