ഹം​പി​യി​ലെ ക​ൽ​ത്തൂ​ണു​ക​ൾ ത​ക​ർ​ത്ത​വ​രെ​ക്കൊ​ണ്ട് ത​ന്നെ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി
Wednesday, February 20, 2019 10:52 AM IST
ബം​ഗ​ളു​രു: ക​ർ​ണാ​ട​ക​യു​ടെ പൈ​തൃ​ക ന​ഗ​ര​മാ​യ ഹം​പി​യി​ലെ വി​ഷ്ണു ക്ഷേ​ത്ര സ​മു​ച്ച​യ​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ ക​ൽ​ത്തൂ​ണു​ക​ൾ ത​ക​ർ​ത്ത​വ​രെ​ക്കൊ​ണ്ട് ത​ന്നെ അ​ത് പു​നഃ​സ്ഥാ​പി​ച്ചു. സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ​വ​രി​ൽ നി​ന്ന് 70,000 രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു.

ബി​ഹാ​റി​ൽ നി​ന്നു​ള​ള​ള ബാ​ബു ചൗ​ധ​രി, രാ​ജ് ആ​ര്യ​ൻ, കു​മാ​ർ ചൗ​ധ​രി, മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള ആ​യു​ഷ് എ​ന്നി​വ​രെ​യാ​ണ് ക​ൽ​ത്തൂ​ണു​ക​ൾ ത​ക​ർ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ വീ​ണ്ടും ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ചാ​ണ് ക​ൽ​ത്തൂ​ണു​ക​ൾ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി​യ​ത്.

കോ​ട​തി ഉ​ത്ത​ര​വി​ന്മേ​ലാ​യി​രു​ന്നു ന​ട​പ​ടി. ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ അ​ധി​കൃ​ത​രും പോ​ലീ​സു​മാ​ണ് ന​ട​പ​ടി​ക​ൾ​ക്കു മേ​ൽ​നോ​ട്ടം വ​ഹി​ച്ച​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​മാ​സം എ​ട്ടി​നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ​തി​നാ​ലി​ന് ഇ​വ​രെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ​നി​ന്നു വി​ട്ട​യ​ച്ചു. കോ​ട​തി നി​ർ​ദേ​ശി​ച്ച പി​ഴ അ​ട​യ്ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ പ്ര​തി​ക​ൾ ര​ണ്ടു വ​ർ​ഷം വ​രെ ത​ട​വ് അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും.

വി​നോ​ദ യാ​ത്രി​ക​രാ​യി ഹം​പി​യി​ൽ എ​ത്തി​യ യു​വാ​ക്ക​ൾ ക്ഷേ​ത്ര​ത്തി​ന്‍റെ ക​ൽ​ത്തൂ​ണു​ക​ൾ മ​റി​ച്ചി​ട്ടു ന​ശി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​രു​ന്നു. പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ ആ​യു​ഷ് ത​ന്നെ​യാ​ണ് ഈ ​വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. വി​വാ​ദ​മാ​യ​തോ​ടെ ഇ​ത് നീ​ക്കി​യി​രു​ന്നു.

2019-ൽ ​യാ​ത്ര ചെ​യ്യേ​ണ്ട 52 സ്ഥ​ല​ങ്ങ​ളി​ൽ ഒ​ന്നാ​യി ന്യു​യോ​ർ​ക്ക് ടൈം​സ് ഹം​പി​യെ തെ​ര​ഞ്ഞെ​ടു​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​ത്. പ​ട്ടി​ക​യി​ൽ ഹം​പി​ക്ക് ര​ണ്ടാം സ്ഥാ​ന​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.