ഹാ​ട്രി​ക്കി​ൽ മെ​സി​ക്ക് അ​ർ​ദ്ധ സെ​ഞ്ചു​റി; സെ​വി​യ്യ​യെ ത​ക​ർ​ത്ത് ബാ​ഴ്സ
Sunday, February 24, 2019 12:00 AM IST
സെ​വി​യ്യ: സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്ബോ​ളി​ൽ ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ല​യ​ണ​ൽ മെ​സി​യു​ടെ ഹാ​ട്രി​ക്കി​ലൂ​ടെ​യാ​ണ് സെ​വി​യ്യ​യെ ബാ​ഴ്സ കീ​ഴ​ട​ക്കി​യ​ത്. ര​ണ്ട് ത​വ​ണ പി​റ​കി​ല്‍ പോ​യ ബാ​ഴ്‌​സ ര​ണ്ടി​നെ​തി​രെ നാ​ല് ഗോ​ളു​ക​ള്‍​ക്കാ​ണ് സെ​വി​യ്യ​യെ ത​ക​ർ​ത്ത​ത്.

മെ​സി​യു​ടെ ക​രി​യ​റി​ലെ 50-ാം ഹാ​ട്രി​ക്കാ​ണ് സെ​വി​യ്യ​യു​ടെ ഗ്രൗ​ണ്ട് സാ​ക്ഷ്യം വ​ഹി​ച്ച​ത്. 26, 67, 85 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു മെ​സി​യു​ടെ ഗോ​ളു​ക​ൾ. ലൂ​യി​സ് സു​വാ​ര​സ് 93-ാം മി​നി​റ്റി​ൽ ഗോ​ൾ പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കി.

22-ാം മി​നി​റ്റി​ൽ ജീ​സ​സ് ന​വാ​സും 42-ാം മി​നി​റ്റി​ൽ ഗ്ര​ബ്രി​യേ​ൽ മെ​ർ​ക്കാ​ഡോ​യു​മാ​ണ് ബാ​ഴ്സ​യു​ടെ ഗോ​ൾ​വ​ല ച​ലി​പ്പി​ച്ച​ത്. 25 മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ബാ​ഴ്സ 57 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.