ഗാ​ന്ധി കു​ടും​ബം ശാ​സ്ത്രി​യെ ബ​ഹു​മാ​നി​ക്കു​ന്നി​ല്ലെ​ന്ന് യു​പി മ​ന്ത്രി
Thursday, March 21, 2019 3:25 PM IST
ല​ക്നോ: കോ​ണ്‍​ഗ്ര​സും ഗാ​ന്ധി കു​ടും​ബ​വും ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി​യെ ബ​ഹു​മാ​നി​ക്കു​ന്നി​ല്ലെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മ​ന്ത്രി സി​ദ്ധാ​ർ​ഥ് നാ​ഥ് സിം​ഗ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ പ്രി​യ​ങ്ക ഗാ​ന്ധി ത​ന്‍റെ ക​ഴു​ത്തി​ല​ണി​ഞ്ഞ മാ​ല ഊ​രി ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി​യു​ടെ പ്ര​തി​മ​യി​ൽ അ​ണി​യി​ച്ച​താ​ണ് വി​മ​ർ​ശ​ന​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.

പ്രി​യ​ങ്ക ഗാ​ന്ധി നെ​ഹ്റു-​വാ​ദ്ര കു​ടും​ബ​ത്തി​ൽ​നി​ന്നാ​ണ് വ​രു​ന്ന​ത്. അ​വ​ർ ശാ​സ്ത്രി​യെ അ​പ​മാ​നി​ച്ചു. പ്രി​യ​ങ്ക ത​ന്‍റെ ക​ഴു​ത്തി​ല​ണി​ഞ്ഞ മാ​ല ഊ​രി ശാ​സ്ത്രി​യു​ടെ പ്ര​തി​മ​യി​ൽ അ​ണി​യി​ച്ചുവെന്നും അ​വ​ർ ശാ​സ്ത്രി​യെ ബ​ഹു​മാ​നി​ക്കു​ന്നി​ല്ലെ​ന്നും സി​ദ്ധാ​ർ​ഥ് കൂ​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്തെ പ്രി​യ​ങ്ക​യെ വി​മ​ർ​ശി​ച്ച് കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പ്രി​യ​ങ്ക ഉ​പ​യോ​ഗി​ച്ച മാ​ല ശാ​സ്ത്രി​യു​ടെ പ്ര​തി​മ​യെ അ​ണി​യി​ച്ച​ത് എ​ന്തൊ​രു ധാ​ര്‍​ഷ്ട്യ​മാ​ണെ​ന്നായിരുന്നു സ്മൃ​തി ഇ​റാ​നിയുടെ പ്രതികരണം. കൈ​യ​ടി​ച്ച്, കൈ​വീ​ശി​ക്കാ​ണി​ച്ച് ശാ​സ്ത്രി​യെ അ​പ​മാ​നി​ച്ചാ​ണ് അ​വ​ര്‍ മ​ട​ങ്ങി​യ​തെ​ന്നും സ്മൃ​തി ഇ​റാ​നി കുറ്റപ്പെടുത്തി.

പ്രി​യ​ങ്ക ശാസ്ത്രിയുടെ പ്ര​തി​മ​യി​ല്‍ മാ​ല​യ​ണി​യി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും സ്മൃ​തി ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വ​ച്ചി​രു​ന്നു. അ​തേ​സ​മ​യം ശാ​സ്ത്രി​യു​ടെ പ്ര​തി​മ​യി​ൽ പ്രി​യ​ങ്ക ഗാ​ന്ധി മാ​ല​യി​ട്ട​തി​നു പി​ന്നാ​ലെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ഗാം​ഗാ​ജ​ലം ഉ​പ​യോ​ഗി​ച്ച് പ്ര​തി​മ ക​ഴു​കി​യ​തും വി​വാ​ദ​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.