ക്രൈ​സ്റ്റ്ച​ർ​ച്ച് വെ​ടി​വ​യ്പി​ൽ മ​രി​ച്ച അ​ൻ​സി​യു​ടെ മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച നാ​ട്ടി​ലെ​ത്തി​ക്കും
Saturday, March 23, 2019 1:02 PM IST
ക്രൈ​സ്റ്റ്ച​ർ​ച്ച്: ന്യൂ​സി​ല​ൻ​ഡി​ലെ ക്രൈ​സ്റ്റ്ച​ർ​ച്ചി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ മ​രി​ച്ച കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​നി അ​ൻ​സി അ​ലി ബാ​വ​യു​ടെ മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച നാ​ട്ടി​ലെ​ത്തി​ക്കും. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 3.05ന് ​മൃ​ത​ദേ​ഹം നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തി​ച്ച​ശേ​ഷം വീ​ട്ടി​ലേ​യ്ക്ക് കൊ​ണ്ടു​പോ​കും.

ഭ​ർ​ത്താ​വി​നൊ​പ്പം ക്രൈ​സ്റ്റ്ച​ർ​ച്ചി​ലെ മു​സ്‌​ലിം പ​ള്ളി​ക്കു സ​മീ​പ​മാ​യി​രു​ന്നു ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​ത്. മാ​ട​വ​ന തി​രു​വ​ള്ളൂ​ർ പൊ​ന്നാ​ത്ത് അ​ബ്ദു​ൽ നാ​സ​റി​ന്‍റെ ഭാ​ര്യ​യാ​ണ് അ​ൻ​സി. ന്യൂ​സി​ല​ൻ​ഡി​ൽ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എം.​ടെ​ക് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

അ​ഞ്ച് ഇ​ന്ത്യ​ക്കാ​രാ​ണ് ക്രൈ​സ്റ്റ്ച​ർ​ച്ച് വെ​ടി​വ​യ്പി​ൽ കൊല്ലപ്പെട്ടത്. സെ​ൻ​ട്ര​ൽ ക്രൈ​സ്റ്റ് ച​ർ​ച്ചി​ലെ അ​ൽ നൂ​ർ മ​സ്ജി​ദി​ൽ 41 പേ​രും സ​മീ​പ​ത്തെ ലി​ൻ​വു​ഡ് ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​റി​ലെ മോ​സ്കി​ൽ എ​ട്ടു പേ​രു​മാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.