ഐ​പി​എ​ൽ മാ​മാ​ങ്ക​ത്തി​ന് തുടക്കമായി; ബാം​ഗ്ലൂ​രി​ന് ബാ​റ്റിം​ഗ്
Saturday, March 23, 2019 8:11 PM IST
ചെ​ന്നൈ: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ന് തു​ട​ക്ക​മാ​യി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് വി​രാ​ട് കോ​ഹ്‌​ലി ന​യി​ക്കു​ന്ന റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബാം​ഗ്ലൂ​രി​നെ ബാ​റ്റിം​ഗി​ന് വി​ട്ടു. ചെ​ന്നൈ ചെപ്പോക്ക് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. ബം​ഗ്ലൂ​രി​ന് വേ​ണ്ടി വി​രാ​ട് കോ​ഹ്‌​ലി​യും പാ​ർ​ത്ഥി​വ് പ​ട്ടേ​ലു​മാ​ണ് ഓ​പ്പ​ണിം​ഗി​ന് ഇ​റ​ങ്ങി​യ​ത്.

മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ചെ​ന്നൈ മൂ​ന്നു വി​ദേ​ശ​താ​ര​ങ്ങ​ളു​മാ​യാ​ണ് ഇ​റ​ങ്ങി​യ​ത്. ഷെ​യ്ൻ വാ​ട്സ​ൺ, ഡ്വ​യ്ൻ ബ്രാ​വോ, ഇ​മ്രാ​ൻ താ​ഹീ​ർ എ​ന്നീ വി​ദേ​ശ​താ​ര​ങ്ങ​ളാ​ണ് ചെ​ന്നൈ ടീ​മി​ലു​ള്ള​ത്. എ.​ബി. ഡി​വി​ല്ലി​യേ​ഴ്സ്, മോ​യി​ൻ അ​ലി, കോ​ളി​ന്‍ ഡി ​ഗ്രാ​ന്‍​ഡ്‌​ഹോം, ഷിം​റോ​ൺ ഹെ​റ്റ്മേ​യ​ർ എ​ന്നി​വ​രാ​ണ് ബാം​ഗ്ലൂ​ർ നി​ര​യി​ലു​ള്ള വി​ദേ​ശ​താ​ര​ങ്ങ​ൾ.



ഇ​ന്ന് ഐ​പി​എ​ല്‍ കി​രീ​ടം ഇ​തു​വ​രെ നേ​ടാ​ത്ത ബാം​ഗ്ലൂ​രി​നെ നേ​രി​ടു​മ്പോ​ള്‍ പ്രാ​യം വെ​റും അ​ക്ക​മാ​ണെ​ന്നു തെ​ളി​ക്കാ​നാ​ണ് സൂ​പ്പ​ര്‍ കിം​ഗ്‌​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ത്ത​വ​ണ​യും ആ ​ടീ​മി​ന്‍റെ പ്രാ​യ​ത്തി​ല്‍ വ്യ​ത്യാ​സ​മൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല. ടീ​മി​ലെ പ്ര​മു​ഖ​രെ​ല്ലാം 30ന് ​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണ്. ചെ​ന്നൈ​യ്ക്ക് ബം​ഗ്ലൂ​രു​വി​നെ​തി​രെ മി​ക​ച്ച വി​ജ​യ റി​ക്കാ​ര്‍​ഡാ​ണു​ള്ള​ത്. 15 എ​ണ്ണ​ത്തി​ല്‍ ജ​യി​ച്ച​പ്പോ​ള്‍ ഏ​ഴെ​ണ്ണ​ത്തി​ലേ തോ​റ്റി​ട്ടു​ള്ളൂ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.