ഡ​ൽ​ഹി എ​യിം​സി​ൽ തീ​പി​ടി​ത്തം; വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി
Sunday, March 24, 2019 7:44 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം. എ​യിം​സി​ന്‍റെ ട്രോ​മ കെ​യ​ർ സെ​ന്‍റ​റി​ൽ ഇന്നു വൈകുന്നേരമാണ് സംഭവം. വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി തീ​യും പു​ക​യും നീ​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

ട്രോ​മ സെ​ന്‍റ​റി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മു​റി​ക​ളി​ലേ​ക്കും വാ​ർ​ഡു​ക​ളി​ലേ​ക്കും പു​ക പ​ട​ർ​ന്ന​തോ​ടെ രോ​ഗി​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി. ഉ​ട​ൻ ത​ന്നെ പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും സ്ഥ​ല​ത്തെ​ത്തി രോ​ഗി​ക​ളെ മ​റ്റു വാ​ർ​ഡു​ക​ളി​ലേ​ക്ക് മാ​റ്റി. തീ​പി​ടി​ത്ത​തി​ൽ വ​ൻ​നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് ക​രു​തു​ന്ന​ത്.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പ​ട​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.