ശ്രീ​ല​ങ്ക​ൻ സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 207 ആ​യി: ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ
Sunday, April 21, 2019 7:53 PM IST
കൊ​ളം​ബോ: ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ശ്രീ​ല​ങ്ക​യെ ന​ടു​ക്കി​യ സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 207 ആ​യി. സം​ഭ​വ​ത്തി​ൽ 500ലേ​റെ​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്ന് അ​ന്ത​ർ​ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളും വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കാ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ 40ഓ​ളം പേ​ർ വി​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് വി​വ​രം.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ ഏ​ഴ് പേ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​വി​ലെ മൂ​ന്ന് ക​ത്തോ​ലി​ക്ക പ​ള്ളി​ക​ളി​ലും മൂ​ന്ന് പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ലു​മാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പി​ന്നീ​ട് മ​റ്റി​ട​ങ്ങ​ളി​ലും ആ​ക്ര​മ​ണം ആ​വ​ർ​ത്തി​ച്ചു. സ്ഫോ​ട​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ജ്യ​ത്ത് ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ക്കു​ക​യും ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.



ഈ​സ്റ്റ​ർ പ്രാ​ർ​ഥ​ന​യ്ക്കി​ടെ ആ​യി​രു​ന്നു പ​ള്ളി​ക​ളി​ലെ സ്ഫോ​ട​നം. ക​താ​ന​യി​ലെ കൊ​ച്ചി​ക​ഡെ സെ​ന്‍റ്. ആ​ന്‍റ​ണീ​സ് ദേ​വാ​ല​യം, ക​തു​വ​പി​ട്ടി​യ സെ​ന്‍റ്. സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യം, ബ​ട്ടി​ക്ക​ലോ​വ​യി​ലെ ദേ​വാ​ല​യം എ​ന്നീ പ​ള്ളി​ക​ളി​ലാ​യി​രു​ന്നു സ്ഫോ​ട​നം ന​ട​ന്ന​ത്. സി​ന​മ​ണ്‍ ഗ്രാ​ന്‍​ഡ്, ഷാം​ഗ്രി​ലാ, കിം​സ്ബ​റി പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ലും സ്ഫോ​ട​ന​മു​ണ്ടാ​യി.

ക്രി​സ്ത്യ​ൻ പ​ള്ളി​ക​ൾ​ക്കു നേ​രെ ചാ​വേ​ർ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മെ​ന്ന് 10 ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് പോ​ലീ​സി​ന് മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചി​രു​ന്ന​താ​ണ്. ക്രി​സ്ത്യ​ൻ പ​ള്ളി​ക​ളി​ൽ നാ​ഷ​ണ​ൽ തൗ​ഹീ​ത് ജ​മാ​ത്ത് ഭീ​ക​ര​ർ ചാ​വേ​ർ സ്ഫോ​ട​ന​ത്തി​നു പ​ദ്ധ​തി​യി​ടു​ന്ന​താ​യി വി​ദേ​ശ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​ണ് പോ​ലീ​സി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.



കൊ​ളം​ബോ​യി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​നു നേ​രെ​യും സ്ഫോ​ട​നം ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് പോ​ലീ​സ് മേ​ധാ​വി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​യ​ച്ച മു​ന്ന​റി​യി​പ്പ് സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.