സ​ങ്ക​ട​ക്ക​ട​ൽ ചു​റ്റി ല​ങ്ക; മ​ര​ണ സം​ഖ്യ 321 ആ​യി
Tuesday, April 23, 2019 5:55 PM IST
കൊ​ളം​ബോ: ഈ​സ്റ്റ​ർ​ദി​ന​ത്തി​ൽ ശ്രീ​ല​ങ്ക​യെ ന​ടു​ക്കി​യ സ്ഫോ​ട​ന​പ​ര​മ്പ​ര​യി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 321 ആ​യി. സ്ഫോ​ട​ന​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റ് അ​ഞ്ഞൂ​റോ​ളം പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കൊ​ല്ല​പ്പെ​ട്ട ഭൂ​രി​പ​ക്ഷം പേ​രു​ടേ​യും ശ​വ​സം​സ്കാ​രം ചൊ​വ്വാ​ഴ്ച ന​ട​ന്നു.

കൂ​ട്ട​ക്കു​ഴി​മാ​ട​ങ്ങ​ൾ ഒ​രു​ക്കി​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ മ​റ​വു​ചെ​യ്ത​ത്. വ​ട​ക്ക​ൻ കൊ​ളം​ബോ​യി​ലെ നെ​ഗോം​ബോ സെ​ന്‍റ്. സെ​ബാ​സ്റ്റ്യ​ൻ​സ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ രാ​വി​ലെ 30 പേ​രു​ടെ ശ​വ​സം​സ്കാ​ര ച​ട​ങ്ങാ​ണ് ന​ട​ന്ന​ത്. ഈ ​പ​ള്ളി​യി​ൽ ന​ട​ന്ന സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രാ​യി​രു​ന്നു ഇ​ത്.

ഇ​തി​നി​ടെ സ്ഫോ​ട​ന പ​ര​മ്പ​ര​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഭീ​ക​ര സം​ഘ​ട​ന​യാ​യ ഐ​എ​സ് (ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ്) ഏ​റ്റെ​ടു​ത്തു. സം​ഭ​വം ന​ട​ന്ന് ര​ണ്ടു ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ഉ​ത്ത​ര​വാ​ദി​ത്വം ത​ങ്ങ​ൾ​ക്കാ​ണെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി ഐ​എ​സ് രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​ൻ സ​ഖ്യ​രാ​ജ്യ​ങ്ങ​ളും പൗ​ര​ന്മാ​രു​മാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്നാ​ണ് ഐ​എ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. അ​മാ​ഖ് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​ണ് ഉ​ത്ത​ര​വാ​ദി​ത്വം ഐ​എ​സ് ഏ​റ്റെ​ടു​ത്തു​വെ​ന്ന വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഐ​എ​സി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തോ​ട് ശ്രീ​ല​ങ്ക ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ കൊ​ളം​ബോ​യി​ലെ മൂ​ന്നു ക്രി​സ്ത്യ​ൻ പ​ള്ളി​ക​ൾ, ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ൾ, പാ​ർ​പ്പി​ട സ​മു​ച്ച​യം എ​ന്നി​ങ്ങ​നെ എ​ട്ടി​ട​ത്താ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. ഒ​രു മ​ല​യാ​ളി സ്ത്രീ ​ഉ​ൾ​പ്പ​ടെ 10 ഇ​ന്ത്യ​ക്കാ​രും കൊ​ല്ല​പ്പെ​ട്ടു. പ​രി​ക്കേ​റ്റ നി​ര​വ​ധി പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

കൊ​ളം​ബോ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ക​ത്തോ​ലി​ക്ക പ​ള്ളി, നെ​ഗോം​ബോ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ക​ത്തോ​ലി​ക്ക പ​ള്ളി, ബ​ട്ടി​ക്ക​ലോ​വ സി​യോ​ൻ പ്രോ​ട്ട​സ്റ്റ​ന്‍റ് പ​ള്ളി എ ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ 8.45ന് ​ഈ​സ്റ്റ​ർ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കി​ടെ​യാ​യി​രു​ന്നു സ്ഫോ​ട​നം. തൊ​ട്ടു​പി​ന്നാ​ലെ കൊ​ളം​ബോ​യി​ലെ ഷാം​ഗ്രി-​ലാ, സി​ന​മ​ൺ ഗ്രാ​ൻ​ഡ്, കിം​ഗ്സ്ബ​റി ഹോ​ട്ട​ലു​ക​ളി​ൽ ചാ​വേ​റു​ക​ൾ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.