സ്ഥാ​നാ​ർ​ഥി​യാ​യി​ട്ടും സു​രേ​ഷ് ഗോ​പി വോ​ട്ടു ചെ​യ്തി​ല്ല; പ​ഴി ഹെ​ലി​കോ​പ്റ്റ​റി​ന്
Wednesday, April 24, 2019 4:28 AM IST
തൃ​ശൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി​ട്ടും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​തെ തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി. സം​സ്ഥാ​ന​ത്ത് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ത്ത ഏ​ക സ്ഥാ​നാ​ർ​ഥി​യും സു​രേ​ഷ് ഗോ​പി​യാ​ണ്.

തി​രു​വ​ന​ന്ത​പു​രം ശാ​സ്ത​മം​ഗ​ലം രാ​ജാ​കേ​ശ​വ​ദാ​സ് എ​ൻ​എ​സ്എ​സ് ഹൈ​സ്കൂ​ളി​ലാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി​ക്ക് വോ​ട്ട്. എ​ന്നാ​ൽ സു​രേ​ഷ് ഗോ​പി വോ​ട്ടു ചെ​യ്യു​ന്ന​തി​നാ​യി ഇ​വി​ടെ എ​ത്തി​യി​ല്ല.

തൃ​ശൂ​രി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​കാ​ൻ ഹെ​ലി​കോ​പ്റ്റ​ർ കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് വോ​ട്ട് ചെ​യ്യാ​ത്ത​തെ​ന്നാ​ണ് ബി​ജെ​പി​യു​ടെ വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.