അ​ഫ്ഗാ​നി​സ്ഥാ​നി​ൽ വീ​ണ്ടും സ്ഫോ​ട​നം: അ​ഞ്ച് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു
Saturday, May 18, 2019 5:26 PM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ അ​ഞ്ച് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. റോ​ഡി​നു സ​മീ​പം ബൈ​ക്കി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബോം​ബാ​ണ് അ​പ​ക​ടം വി​ത​ച്ച​ത്.

പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യി​ലെ ഒ​ബാ ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. റി​മോ​ർ​ട്ട് നി​യ​ന്ത്രി​ത ബോം​ബ് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു സ്ഫോ​ട​ന​മെ​ന്ന് പ്ര​വി​ശ്യ ഗ​വ​ർ​ണ​ർ വ​ക്താ​വ് ജ​ലാ​നി ഫ​ർ​ഹാ​ദ് പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യാ​യ ഹെ​റാ​ത്തി​ൽ ഇ​ന്ന് ഉ​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.