സ​ഹാ​യ വി​ത​ര​ണം കു​ട്ടി​യു​ടെ ആ​ത്മാ​ഭി​മാ​ന​ത്തെ ത​ക​ർ​ക്കു​ന്ന​താ​ക​രുത്: ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Tuesday, May 21, 2019 9:14 PM IST
തി​രു​വ​ന​ന്ത​പു​രം:​കു​ട്ടി​ക​ൾ​ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള​ള സ​ഹാ​യ​ങ്ങ​ളോ പ​ഠ​ന-​ചി​കി​ത്സാ സ​ഹാ​യ​ങ്ങ​ളോ വി​ത​ര​ണം ചെ​യ്യു​ന്ന​ത് അ​വ​രു​ടെ സ്വ​കാ​ര്യ​ത​യെ​യോ ആ​ത്മാ​ഭി​മാ​ന​ത്തെ​യോ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലാ​ക​രു​തെ​ന്ന് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വാ​യി. കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ​ത​യും ആ​ത്മാ​ഭി​മാ​ന​വും പൊ​തു​സ​മൂ​ഹ​ത്തി​ലും അ​വ​ർ വ്യാ​പ​രി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലും സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട ത് ​ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ത്ത​ര​വ്. സ​ർ​ക്കാ​ർ, ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​ക്കാ​രി​ത​ര സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യ്ക്കെ​ല്ലാം ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണ്.

ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ പൊ​തു​വാ​യ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്തു. കു​ട്ടി​യു​ടെ ദ​രി​ദ്ര​പ​ശ്ചാ​ത്ത​ലം മ​റ്റു​ള​ള​വ​രാ​ൽ അ​വ​മ​തി​ക്ക​പ്പെ​ടാ​നോ അ​വ​രു​ടെ മ​ന​സി​നെ മു​റി​പ്പെ​ടു​ത്താ​നോ കാ​ര​ണ​മാ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​പ്പെ​ടേ​ണ്ട താ​ണെ​ന്ന് ക​മ്മീ​ഷ​ൻ നി​രീ​ക്ഷി​ച്ചു. സാ​മൂ​ഹി​ക​മാ​യും സാ​ന്പ​ത്തി​ക​മാ​യും പു​രോ​ഗ​തി പ്രാ​പി​ച്ച സം​സ്ഥാ​ന​ത്ത് 12 ല​ക്ഷ​ത്തി​ല​ധി​കം കു​ട്ടി​ക​ൾ പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ടും കു​റ​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ലും ജീ​വി​ക്കു​ന്നു​ണ്ടെന്ന് ​സ​ർ​ക്കാ​ർ ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളി​ൽ ക​ണ്ടെത്തി​യി​ട്ടു​ണ്ട്. ഈ ​കു​ട്ടി​ക​ൾ​ക്ക് വേ​ണ്ട സ​ഹാ​യ​സേ​വ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ൽ​കി ന​ട​പ്പാ​ക്ക​ണം.

പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്പോ​ൾ കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ക​യും വേ​ണം. കൊ​ട്ടി​ഘോ​ഷി​ച്ച് കു​ട്ടി​ക​ളെ അ​പ​ഹാ​സ്യ​രാ​ക്കു​ന്ന സ​ഹാ​യ വി​ത​ര​ണ പ​രി​പാ​ടി​ക​ൾ സ്കൂ​ൾ​ത​ല​ത്തി​ലും പൊ​തു​സ​മൂ​ഹ​ത്തി​ലും നി​രു​ത്സാ​ഹ​പ്പെ​ടു​ത്തേ​ണ്ട താ​ണെ​ന്ന് ക​മ്മീ​ഷ​ൻ നി​രീ​ക്ഷി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.