നൂ​റു​കോ​ടി സ്വ​പ്ന​ങ്ങ‍​ളു​മാ​യി കോ​ഹ്‌​ലി​യും സം​ഘ​വും ഇം​ഗ്ല​ണ്ടി​ലേ​ക്ക് പ​റ​ന്നു
Wednesday, May 22, 2019 6:43 AM IST
മും​ബൈ: നൂ​റു​കോ​ടി സ്വ​പ്ന​ങ്ങ​ളും പേ​റി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ഇം​ഗ്ല​ണ്ടി​ലേ​ക്കു പ​റ​ന്നു. ഈ ​മാ​സം 30ന് ​ആ​രം​ഭി​ക്കു​ന്ന ഏ​ക​ദി​ന ലോ​ക​ക​പ്പ് പോ​രാ​ട്ട​ത്തി​നാ​യി ഇ​ന്ന് പു​ല​ർ​ച്ചെ 2.30ഓ​ടെ​യാ​ണ് ഇ​ന്‍റ്ത്യ​ൻ ടീം ​പു​റ​പ്പെ​ട്ട​ത്.

ഐ​പി​എ​ൽ പോ​രാ​ട്ട​ത്തി​നു ശേ​ഷം ഇ​ത്ര​യും ദി​വ​സം ടീം ​അം​ഗ​ങ്ങ​ൾ​ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്ച​യാ​ണ് താ​ര​ങ്ങ​ൾ വീ​ണ്ടും മും​ബൈ​യി​ൽ ഒ​ത്തു ചേ​ർ​ന്ന​ത്.

മൂ​ന്ന് ലോ​ക​ക​പ്പ് ക​ളി​ച്ച പ​രി​ച​യ​മു​ള്ള വി​രാ​ട് കോ​ഹ്‌​ലി​ക്ക് ക്യാ​പ്റ്റ​നാ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ ലോ​ക​ക​പ്പ് പോ​രാ​ട്ട​മാ​ണി​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ ജൂ​ണ്‍ അ​ഞ്ചി​നാ​ണ് ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം. ഇ​തി​ന് മു​ന്നേ മേ​യ് 25ന് ​ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ​യും 28ന് ​ബം​ഗ്ലാ​ദേ​ശി​നെ​തി​രേ​യും പ​രി​ശീ​ല​ന മ​ത്സ​ര​ങ്ങ​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.