കോ​ണ്‍​ഗ്ര​സ് നേ​താ​വ് വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Thursday, May 23, 2019 3:00 PM IST
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വ് വോ​ട്ടെ​ണ്ണ​ലി​നി​ടെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. സെ​ഹോ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​ത്ത​ൻ സിം​ഗ് താ​ക്കൂ​റാ​ണു വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്.

ഫ​ലം സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ൾ തെ​ര​ക്കു​ന്ന​തി​നി​ടെ അ​ദ്ദേ​ഹം കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

കോ​ണ്‍​ഗ്ര​സ് മ​ധ്യ​പ്ര​ദേ​ശി​ൽ വ​ൻ തോ​ൽ​വി​യാ​ണ് നേ​രി​ടു​ന്ന​ത്. 29 സീ​റ്റി​ൽ 28 എ​ണ്ണ​ത്തി​ലും ബി​ജെ​പി​യാ​ണു മു​ന്നി​ട്ടു നി​ൽ​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ന് ഒ​രു സീ​റ്റി​ൽ മാ​ത്ര​മാ​ണ് ലീ​ഡ് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.