കാ​വി പ​ട​രു​മ്പോ​ൾ ചു​വ​പ്പ് മാ​യു​ന്നു; ഇ​ട​തി​ന് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തി​രി​ച്ച​ടി
Thursday, May 23, 2019 9:29 PM IST
കോ​ട്ട​യം: ഇ​ന്ത്യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ ഭൂ​പ​ട​ത്തി​ൽ​നി​ന്നും ചെം ​ചാ​യം മാ​ഞ്ഞു​തു​ട​ങ്ങി. മോ​ദി ത​രം​ഗം വീ​ണ്ടും ആ​ഞ്ഞ​ടി​ച്ച​പ്പോ​ൾ ഇ​ട​തു​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്ക് തി​രി​ച്ച​ടി​ക​ളു​ടേ​താ​യി ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പും. ഇ​ന്ത്യ​യി​ൽ ആ​കെ ഇ​ട​തു​പാ​ർ​ട്ടി​ക​ൾ​ക്ക് നേ​ടാ​നാ​യ​ത് കേ​വ​ലം അ​ഞ്ച് സീ​റ്റു​ക​ൾ മാ​ത്രം. അ​തി​ൽ നാ​ല് സീ​റ്റു​ക​ളും സം​ഭാ​വ​ന ചെ​യ്ത​ത് ഇ​ട​തു​പ​ക്ഷ​ത്തി​നു കാ​ര്യ​മാ​യ വേ​രോ​ട്ട​മി​ല്ലാ​ത്ത ത​മി​ഴ് മ​ണ്ണും.

ഡി​എം​കെ-കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ത്സ​രി​ച്ച ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ഇ​ട​തു​പ​ക്ഷ​ത്തി​നു നാ​ല് സീ​റ്റു​ക​ൾ ല​ഭി​ച്ച​പ്പോ​ൾ ഇ​ട​തു​കോ​ട്ട​യാ​യ കേ​ര​ള​ത്തി​ൽ ഒ​രു സീ​റ്റി​ലേ​ക്ക് ചു​രു​ങ്ങി. പ്രതിപക്ഷ സഖ്യത്തിന്‍റെ ഭാഗമായത് തമിഴ്നാട്ടിൽ സി​പി​എ​മ്മി​നും സി​പി​ഐ​ക്കും ഒ​രു​പോ​ലെ ഗു​ണം ചെ​യ്തു. സിപിഎമ്മും സിപിഐയും രണ്ടു സീറ്റുകളിൽ വീതം ജയിച്ചു. നാ​ഗ​പ​ട്ട​ണ​ത്തും തി​രു​പ്പൂ​രുമാണ് സി​പി​ഐ സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചത്. കേരളത്തിൽ ആലപ്പുഴ മണ്ഡലത്തിൽ മാത്രമാണ് ഇടതുപക്ഷം ജയിച്ചത്. ആലത്തൂരും പാലക്കാടും ഉൾപ്പെടെ ഇടതുകോട്ടകൾ പലതും തകർന്നു വീണു.

എ​ന്നാ​ൽ ഏ​റ്റ​വും വ​ലി​യ തി​രി​ച്ച​ടി ബം​ഗാ​ളി​ൽ​നി​ന്നും ത്രി​പു​ര​യി​ൽ​നി​ന്നു​മാ​ണ് ഉ​ണ്ടാ​യ​ത്. ദ​ശ​ക​ങ്ങ​ളാ​യി സി​പി​എം കു​ത്ത​ക​യാ​ക്കി​വ​ച്ചി​രു​ന്ന സം​സ്ഥാ​നങ്ങൾ ഇ​ട​തു​പ​ക്ഷ​ത്തെ തൂ​ത്തെ​റി​ഞ്ഞു. ര​ണ്ടു സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​ട​തു​പ​ക്ഷം വ​ട്ട​പൂ​ജ്യ​മാ​യി. വ​ർ​ഷ​ങ്ങ​ളാ​യി ത്രി​പു​ര ഭ​രി​ച്ച സി​പി​എം ഇ​ത്ത​വ​ണ ര​ണ്ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും മൂ​ന്നാം സ്ഥാ​ന​ത്തേ​യ്ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു. സം​സ്ഥാ​നം ഭ​രി​ക്കു​ന്ന ബി​ജെ​പി​യാ​ണ് ര​ണ്ട് സീ​റ്റി​ലും മു​ന്നി​ൽ. കോ​ണ്‍​ഗ്ര​സാ​ണ് ഇ​രു​മ​ണ്ഡ​ല​ങ്ങ​ളി​ലും ര​ണ്ടാം സ്ഥാ​ന​ത്ത്. ബി​ഹാ​റി​ലെ ബെ​ഗു​സ​രാ​യി​ൽ മ​ത്സ​രി​ച്ച ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ സ്റ്റാ​ർ സ്ഥാ​നാ​ർ​ഥി ക​ന​യ്യ കു​മാ​ർ കൂ​ടി പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ തോ​ൽ​വി പൂ​ർ​ണ​മാ​യി.

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 12 സീ​റ്റാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​നു ല​ഭി​ച്ച​ത്. അ​താ​യി​രു​ന്നു ഇ​ന്നു​വ​രെ ഏ​റ്റ​വും കു​റ​ഞ്ഞ സീ​റ്റു​നി​ല. 2004 ൽ 59 ​സീ​റ്റ് നേ​ടാ​ൻ ക​ഴി​ഞ്ഞ ഇ​ട​തു​പ​ക്ഷ​ത്തി​നു പി​ന്നീ​ട് തി​രി​ച്ച​ടി​ക​ളാ​ണ് ഉ​ണ്ടാ​യ​ത്. അ​ത്ത​വ​ണ​യാ​ണ് ഇ​ട​തി​നു ഏ​റ്റ​വും കൂ​ടു​ത​ൽ സീ​റ്റ് ല​ഭി​ച്ച​ത്. 1991ല്‍ 57, 1989​ല്‍ 54, 1971ല്‍ 53, 1996​ല്‍ 52 എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ട​തു​പ​ക്ഷം ക​രു​ത്തു​കാ​ട്ടി​യ മു​ന്‍ തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ.

യൂ​റോ​പ്പി​ൽ​നി​ന്നും ലാ​റ്റി​ൻ അ​മേ​രി​ക്ക​യി​ൽ​നി​ന്നും ഇ​ട​തു​പ​ക്ഷം ഇ​ല്ലാ​താ​കു​മ്പോ​ഴും ഇ​ന്ത്യ​യി​ൽ വേ​രോ​ടെ പി​ഴു​തു​പോ​കാ​തെ പി​ടി​ച്ചു​നി​ന്ന ചു​വ​പ്പ​ൻ പാ​ർ​ട്ടി​ക​ൾ​ക്ക് ഇ​വി​ടെ​യും കാ​ലി​റ​ടു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.