വീ​ഴാ​ത്ത മോ​ദി​യെ ജ​ഗ​ൻ താ​ങ്ങും; കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സ് പി​ന്തു​ണ​യ്ക്കും
Saturday, May 25, 2019 9:28 PM IST
അ​മ​രാ​വ​തി: നി​യു​ക്ത ആ​ന്ധ്രാ മു​ഖ്യ​മ​ന്ത്രി​യും വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി നി​യു​ക്ത പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഞാ​യ​റാ​ഴ്ച ഇ​രു​വ​രും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കൂ​ടി​ക്കാ​ഴ്ച​യി​ൽ ജ​ഗ​ന്‍റെ വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സ് മോ​ദി സ​ർ​ക്കാ​രി​ന് പു​റ​ത്തു​നി​ന്ന് പ്ര​ശ്നാ​ധി​ഷ്ഠി​ത പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ആ​ന്ധ്ര​യ്ക്കു പ്ര​ത്യേ​ക പ​ദ​വി ന​ൽ​കു​ന്ന​വ​ർ​ക്ക് പി​ന്തു​ണ ന​ൽ​കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ൽ വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സ് പ​റ​ഞ്ഞി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന ജ​ഗ​ൻ വൈ​കു​ന്നേ​രം പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണും.

175 സീ​റ്റി​ൽ 149 നേ​ടി​യാ​ണ് വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സ് ആ​ന്ധ്ര​യു​ടെ ഭ​ര​ണം പി​ടി​ച്ച​ത്. മു​ഖ്യ എ​തി​രാ​ളി​ക​ളാ​യി​രു​ന്ന ടി​ഡി​പി 25 സീ​റ്റി​ലൊ​തു​ങ്ങി. ഒ​രു സീ​റ്റി​ൽ ജ​ന​സേ​ന പാ​ർ​ട്ടി വി​ജ​യി​ച്ചു. കോ​ൺ​ഗ്ര​സി​നും ബി​ജെ​പി​ക്കും ഒ​രി​ട​ത്തും വി​ജ​യി​ക്കാ​നാ​യി​രു​ന്നി​ല്ല. ച​ന്ദ്ര​ബാ​ബു നാ​യി​ഡു മ​ന്ത്രി​സ​ഭ​യി​ലെ നി​ര​വ​ധി മ ​ന്ത്രി​മാ​ർ പ​രാ​ജ​യം രു​ചി​ച്ചു. നാ​യി​ഡു​വി​ന്‍റെ മ​ക​ൻ ലോ​കേ​ഷ് തോ​റ്റു.

വ​രു​ന്ന വ്യാ​ഴാ​ഴ്ച ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​യി ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. ശ​നി​യാ​ഴ്ച ചേ​ർ​ന്ന നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗ​ത്തി​ൽ ജ​ഗ​നെ മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ലോ​ക്സ​ഭ​യി​ലേ​ക്കും വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സ് വ​ൻ വി​ജ​യം നേ​ടി​യി​രു​ന്നു. 25 സീ​റ്റു​ക​ളി​ൽ 22 എ​ണ്ണം പാ​ർ​ട്ടി നേ​ടി. ക ​ഴി​ഞ്ഞ ത​വ​ണ ടി​ഡി​പി​യു​മാ​യി ബി​ജെ​പി സ​ഖ്യ​ത്തി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.