സ്മൃ​തി ഇ​റാ​നി​യു​ടെ സ​ഹാ​യി​യു​ടെ കൊ​ല​പാ​ത​കം; പ്ര​തി​ക​ൾ അ​റ​സ്റ്റി​ലെ​ന്ന് സൂ​ച​ന
Sunday, May 26, 2019 11:55 AM IST
ല​ക്നോ: അ​മേ​ത്തി​യി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബി​ജെ​പി നേ​താ​വ് സ്മൃ​തി ഇ​റാ​നി​യു​ടെ സ​ഹാ​യി​യാ​രു​ന്ന സു​രേ​ന്ദ്ര സിം​ഗി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തെ​ന്ന് സൂ​ച​ന. ചി​ല പോ​ലീ​സ് ഉ​ദ്യോ​ഗ​സ​ഥ​ർ ത​ന്നെ​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്ത് വി​ട്ട​ത്.

പ്ര​തി​ക​ളി​ൽ ചി​ല​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഇ​വ​രെ ചോ​ദ്യം​ചെ​യ്തു വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം അ​റ​സ്റ്റി​ലാ​യ​വ​രു​ടെ പേ​രു വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല.

രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​മ​ല്ല കൊ​ല​പാ​ത​ക കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സു​രേ​ന്ദ്ര സിം​ഗ് നേ​ര​ത്തെ ഗ്രാ​മ​ത്ത​ല​വ​നാ​യി​രു​ന്ന സ​മ​യ​ത്ത് ഉ​ണ്ടാ​യി​രു​ന്ന എ​ന്തെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ളോ അ​ത്ത​രം മു​ൻ​വൈ​രാ​ഗ്യ​മോ ആ​ണോ കൊ​ല​യ്ക്കു പി​ന്നി​ലെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. അ​മേ​ഠി​യി​ലെ ബ​റൗ​ല​യി​ലെ വീ​ടി​ന്‍റെ വ​രാ​ന്ത​യി​ൽ കി​ട​ന്നു​റ​ങ്ങ​വേ​യാ​ണ് സു​രേ​ന്ദ്ര സിം​ഗി​ന് വെ​ടി​യേ​റ്റ​ത്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. വെ​ടി​യേ​റ്റ​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.