സ്മൃ​തി ഇ​റാ​നി​യു​ടെ സ​ഹാ​യി​യു​ടെ കൊ​ല​പാ​ത​കം: പി​ന്നി​ൽ കോ​ൺ​ഗ്ര​സെ​ന്ന് ബ​ന്ധു​ക്ക​ൾ
Sunday, May 26, 2019 12:01 PM IST
ല​ക്നോ: ബി​ജെ​പി നേ​താ​വും നി​യു​ക്ത അ​മേ​ത്തി എം​പി​യു​മാ​യ സ്മൃ​തി ഇ​റാ​നി​യു​ടെ സ​ഹാ​യി സു​രേ​ന്ദ്ര സിം​ഗ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ​വു​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ൾ.

സിം​ഗ് സ്മൃ​തി ഇ​റാ​നി​യു​ടെ സ​ഹാ​യാ​യി എ​പ്പോ​ഴും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​വ​രു​ടെ വി​ജ​യ​ത്തി​നു പി​ന്നാ​ലെ ഇ​ത്ത​ര​മൊ​രു സം​ഭ​വം ന​ട​ന്നു​വെ​ങ്കി​ൽ അ​തി​ന് പി​ന്നി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യി​രി​ക്കു​മെ​ന്നും സു​രേ​ന്ദ്ര സിം​ഗി​ന്‍റെ മ​ക​ൻ പ​റ​ഞ്ഞു.

സ്മൃ​തി​യു​ടെ വി​ജ​യം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് ന​ൽ​കി​യ​ത്. ഇ​താ​ണ് കൊ​ല​യ്ക്കു പി​ന്നി​ലെ​ന്നു ത​ന്നെ​യാ​ണ് ത​ങ്ങ​ൾ സം​ശ​യി​ക്കു​ന്ന​തെ​ന്നും സം​ഭ​വ​ത്തി​ൽ വി​ശ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.