റോ​ഡി​ലെ കു​ഴി​യി​ല്‍ ജീവൻ പൊലിഞ്ഞു; വാ​ട്ട​ര്‍ അ​തോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​റ​സ്റ്റി​ൽ
Thursday, August 8, 2019 4:20 AM IST
കോ​ഴി​ക്കോ​ട്: റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ണ് സ്കൂ​ട്ട​ര്‍​യാ​ത്ര​ക്കാ​രി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ വാ​ട്ട​ര്‍ അ​തോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​റ​സ്റ്റി​ൽ. അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ബി​നോ​ജ് കു​മാ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​വു​ന്ന അ​ശ്ര​ദ്ധ എ​ന്ന കു​റ്റ​ത്തി​നാ​ണ് ഐ​പി​സി 304- എ ​വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. ക​ള​ക്ട‌​ർ സീ​രാം സാം​ബ​ശി​വ റാ​വു​വി​ന്‍റെ ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. മ​ലാ​പ്പ​റ​മ്പ് സ്വ​ദേ​ശി അ​ജി​ത​യാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

അ​ജി​ത​യും മ​ക​ളും സ്കൂ​ട്ട​റി​ല്‍ പോ​കു​മ്പോ​ൾ ചൊ​വ്വാ​ഴ്ച രാ​ത്രി കോ​ട്ടൂ​ളി​യി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ണ സ്കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് ലോ​റി​ക്ക​ടി​ല്‍​പെ​ടു​ക​യാ​യി​രു​ന്നു. അ​പ​ട​ത്തി​ല്‍ അ​ജി​ത മ​രി​ച്ചു. മ​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ക​ള​ക്ട​ര്‍ വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി.

റോ​ഡി​ലെ കു​ഴി അ​ട​ക്കു​ന്ന​തി​ല്‍ ഗു​രു​ത​ര​മാ​യ വീ​ഴ്ച വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ ഭാ​ഗ​ത്തു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ല്‍​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ത്തി​ലാ​ണ് ബി​നോ​ജ് കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.