സി​റി​യ​ൻ പോ​ർ​വി​മാ​നം വി​മ​ത​ർ വെ​ടി​വ​ച്ചി​ട്ടു: റി​പ്പോ​ർ​ട്ട്
Thursday, August 15, 2019 6:57 AM IST
ഡ​മാ​സ്ക​സ്: സി​റി​യ​യു​ടെ പോ​ർ​വി​മാ​നം വി​മ​ത​ർ വെ​ടി​വ​ച്ചി​ട്ടു. ഇ​ഡ്‌​ലി​ബ് പ്ര​വി​ശ്യ​യി​ലെ ഖാ​ന്‍ ഷെ​യ്ഖു​ണി​ല്‍ വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്. ഹ​യാ​ത് തഹ്‌റിർ അ​ല്‍ ഷാം (​എ​ച്ച്‌​ടി​എ​സ്) ഭീ​ക​ര​രാ​ണ് വി​മാ​നം വീ​ഴ്ത്തി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ സി​റി​യ​ൻ സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

വി​മ​ത​രു​ടെ അ​ധീ​ന​ത​യി​ലു​ള്ള ഇ​ഡ്‍​ലി​ബ് പ്ര​വി​ശ്യ​യി​ൽ 30 ല​ക്ഷ​ത്തോ​ളം പേ​രാ​ണു​ള്ള​ത്. ഇ​ഡ്‌​ലി​ബ് പി​ടി​ച്ച​ട​ക്കാ​ൻ റ​ഷ്യ​ൻ പി​ന്തു​ണ​യോ​ടെ സി​റി​യ​ൻ സേ​ന ആ​ക്ര​മ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി മു​ഴു​വ​നും ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ 30 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് വി​വ​രം.

ഇ​ഡ്‌​ലി​ബി​ൽ അ​ന്താ​രാ​ഷ്ട്ര വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ നി​ല​വി​ലു​ണ്ട്. എ​ങ്കി​ലും ഏ​പ്രി​ൽ മു​ത​ൽ മേ​ഖ​ല​യി​ൽ സി​റി​യ​ൻ സ​ഖ്യ​സേ​ന​യും റ​ഷ്യ​യും ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.