ഭ​ർ​തൃ​സ​ഹോ​ദ​ര​നൊ​പ്പം ജീ​വി​ക്കാ​ൻ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി; യു​വ​തി അ​റ​സ്റ്റി​ൽ
Saturday, August 17, 2019 10:03 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഭ​ർ​തൃ​സ​ഹോ​ദ​ര​നു​മാ​യി അ​വി​ഹി​ത​ബ​ന്ധം തു​ട​രാ​ൻ യു​വ​തി ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി. ശ​നി​യാ​ഴ്ച ബ​ധോ​ഹി ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. കുങ്കും ചൗ​ഹാ​നെ​ന്ന യു​വ​തി​യാ​ണ് ഭ​ർ​ത്താ​വ് ര​ഞ്ജി​ത് ചൗ​ഹാ​നെ (30) കൊ​ല​പ്പെ​ടു​ത്തി​യ​ത്.

നൗ​രം​ഗാ​ബാ​ദി​ലെ ഇ​വ​രു​ടെ വീ​ട്ടി​ൽ​വ​ച്ചാ​യി​രു​ന്നു ര​ഞ്ജി​തി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. സ​ഹോ​ദ​ര​ന്‍റെ​യും പി​താ​വി​ന്‍റെ​യും കാ​മു​ക​ൻ ധീ​ര​ജ് ചൗ​ഹാ​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് കുങ്കും ത​ന്‍റെ ഭ​ർ​ത്താ​വി​നെ കൊ​ന്ന​ത്. ഭാ​ര​മു​ള്ള വ​സ്തു ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക​ടി​ച്ചാ​ണ് ര​ഞ്ജി​തി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​ലീ​സി​ന്‍റെ എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു. ര​ഞ്ജി​ത് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു​വീ​ണു.

മ​ദ്യ​ല​ഹ​രി​യി​ൽ ഭ​ർ​ത്താ​വ് മ​ർ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് കുങ്കും ഇ​വ​രു​ടെ മാ​താ​പി​താ​ക്ക​ളു​ടെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. ശ​നി​യാ​ഴ്ച ര​ഞ്ജി​ത് വീ​ട്ടി​ൽ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് മൂ​ത്ത​സ​ഹോ​ദ​ര​ൻ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ ഉ​ട​ൻ ത​ന്നെ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് കേ​സെ​ടു​ത്ത് നാ​ല് പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.