ജ​മ്മു​കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി: മു​ന്‍ സൈ​നി​ക​രും ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രും കോ​ട​തി​യി​ൽ
Saturday, August 17, 2019 11:32 PM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു​കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു​ക​ള​ഞ്ഞ​തി​നെ​തി​രെ മു​ന്‍ എ​യ​ര്‍ വൈ​സ് മാ​ര്‍​ഷ​ല്‍ ഉ​ൾ​പ്പെ​ടെ വി​മ​ര​മി​ച്ച സൈ​നി​ക​രും റി​ട്ട. ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സു​പ്രീം കോ​ട​തി​യി​ലേ​ക്ക്. മു​ന്‍ എ​യ​ര്‍ വൈ​സ് മാ​ര്‍​ഷ​ല്‍ ക​പി​ൽ കാ​ക്, റി​ട്ട. മേ​ജ​ർ ജ​ന​റ​ൽ അ​ശോ​ക് മെ​ഹ്ത എ​ന്നി​വ​രും വി​ര​മി​ച്ച ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഹി​ന്ദാ​ൽ ഹൈ​ദ​ർ ത്യാ​ബ്ജി, അ​മി​താ​ബ് പാ​ണ്ഡെ, ഗോ​പാ​ൽ പി​ള്ള എ​ന്നി​വ​രു​മാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. ജ​മ്മു​കാ​ഷ്മീ​രി​ന് പ്ര​ത്യേ​ക പ​ദ​വി അ​നു​വ​ദി​ക്കു​ന്ന ഭ​ര​ണ​ഘ​ട​ന​യി​ലെ 370-ാം അ​നു​ച്ഛേ​ദം റ​ദ്ദാ​ക്കി​യ ന​ട​പ​ടി​യാ​ണ് ഇ​വ​ർ കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യു​ന്ന​ത്.

കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യി സാ​ധു​ത​യി​ല്ലാ​ത്ത​താ​ണെ​ന്ന് ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ജ​ന​ഹി​തം നോ​ക്കാ​തെ​യും നി​യ​മ​സ​ഭ​യി​ല്‍ ച​ര്‍​ച്ച​ചെ​യ്യാ​തെ​യും ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം സ്വ​രൂ​പീ​ക്കാ​തെ​യു​മാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി എ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​ത് ഫെ​ഡ​റ​ല്‍ ത​ത്വ​ങ്ങ​ള്‍​ക്കെ​തി​രാ​ണെ​ന്നും ഹ​ർ​ജി​ക്കാ​ര്‍ ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.