ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച​ശേ​ഷം ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജി​വ​ച്ചു
Wednesday, August 21, 2019 3:00 AM IST
റോം: ​ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ഗി​സെ​പ്പെ കോ​ണ്ടെ രാ​ജി​വ​ച്ചു. ലീ​ഗ് പാ​ർ​ട്ടി നേ​താ​വും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ മ​റ്റെ​യോ സ​ൽ​വി​നി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു നാ​ഷ​ണ​ലി​സ്റ്റ് ലീ​ഗ് പാ​ർ​ട്ടി നേ​താ​വാ​യ ഗി​സെ​പ്പെ പാ​ർ​ല​മെ​ന്‍റി​ൽ രാ​ജി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

സ​ൽ​വി​നി അ​വ​സ​ര​വാ​ദി​യാ​ണെ​ന്നും സ​ർ​ക്കാ​രി​നെ​യും രാ​ജ്യ​ത്തേ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​തു സ​ൽ​വി​നി​യും കൂ​ട്ട​രു​മാ​ണെ​ന്നും ഗി​സെ​പ്പെ തു​റ​ന്ന​ടി​ച്ചു. ലീ​ഗും ഫൈ​വ്സ്റ്റാ​ർ പ്ര​സ്ഥാ​ന​വും ഉ​ൾ​പ്പെ​ട്ട ഭ​ര​ണ​മു​ന്ന​ണി​ക്കു തു​ര​ങ്കം വ​ച്ച സ​ൽ​വി​നി​യു​ടെ ന​ട​പ​ടി നി​രു​ത്ത​ര​വാ​ദ​പ​ര​വു​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​ചാ​ര​ണ​ത്തി​ൽ മ​ത ചി​ഹ്ന​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ച​തി​നും സ​ൽ​വി​നി​യെ കോ​ണ്ടെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. ത​നി​ക്കു ക​സേ​ര​യേ​ക്കാ​ൾ വ​ലു​തു രാ​ജ്യ​മാ​ണെ​ന്നും കോ​ണ്ടെ പ​റ​ഞ്ഞു.

പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പു വേ​ണ​മെ​ന്ന് ഈ ​മാ​സം എ​ട്ടി​നു ത​ന്നെ സ​ൽ​വി​നി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ടൂ​റി​നെ ലി​യോ​ണ്‍​സു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഹൈ​സ്പീ​ഡ് റെ​യി​ൽ​വേ ലൈ​ൻ നി​ർ​മാ​ണ​ത്തി​നെ​തി​രേ ഫൈ​വ്സ്റ്റാ​ർ വോ​ട്ടു ചെ​യ്ത​താ​ണ് സ​ൽ​വി​നി​യെ പ്ര​കോ​പി​പ്പി​ച്ച​ത്. പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ടു തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്ത​ണ​മോ എ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം പ്ര​സി​ഡ​ന്‍റ് മ​റ്റെ​റെ​ല്ലാ​യു​ടേ​താ​ണ്.

കോ​ണ്ടെ​യു​ടെ പാ​ർ​ട്ടി​യു​മാ​യു​ള്ള സ​ഖ്യം ഈ ​മാ​സ​മാ​ദ്യം സാ​ൽ​വി​നി ഉ​പേ​ക്ഷി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നാ​ൽ സ​ൽ​വി​നി​യു​ടെ ഫാ​ർ റൈ​റ്റ് ലീ​ഗ് ഇ​റ്റാ​ലി​യ​ൻ വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കു​മെ​ന്ന ത​ര​ത്തി​ലാ​ണ് അ​ഭി​പ്രാ​യ സ​ർ​വേ​ക​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. 2018 ജൂ​ണി​ലാ​ണു ഫൈ​വ്സ്റ്റാ​ർ-​ലീ​ഗ് മു​ന്ന​ണി​യു​ടെ കൂ​ട്ടു​ക​ക്ഷി സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി കോ​ണ്ടെ ചു​മ​ത​ല​യേ​റ്റ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.