അ​ർ​ധ​രാ​ത്രി വ​രെ ചോ​ദ്യം ചെ​യ്തു; ചി​ദം​ബ​ര​ത്തെ ഉ​ച്ച​യ്ക്ക് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും
Thursday, August 22, 2019 5:42 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര ധ​ന​മ​ന്ത്രി​യു​മാ​യ പി. ​ചി​ദം​ബ​ര​ത്തെ വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

ഉ​ച്ച‍​യോ​ടെ​യാ​കും ഡ​ൽ​ഹി റോ​സ് അ​വ​ന്യൂ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക. 14 ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന് സി​ബി​ഐ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടും. ജാ​മ്യാ​പേ​ക്ഷ ചി​ദം​ബ​ര​വും ന​ൽ​കും.



ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​തി​നു​ശേ​ഷം സി​ബി​ഐ സം​ഘം ഡ​ൽ​ഹി ജോ​ർ​ബാ​ഗി​ലു​ള്ള ചി​ദം​ബ​ര​ത്തി​ന്‍റെ വ​സ​തി​യു​ടെ മ​തി​ൽ​ചാ​ടി​ക്ക​ട​ന്ന് അ​ക​ത്തെ​ത്തി അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഡ​ൽ​ഹി​യി​ലെ സി​ബി​ഐ ആ​സ്ഥാ​ന​ത്തേ​ക്ക് കൊ​ണ്ടു​പോ​യി.

രാ​ത്രി 12.30 വ​രെ ചി​ദം​ബ​ര​ത്തെ ചോ​ദ്യം ചെ​യ്തു. എ​ന്നാ​ൽ ചോ​ദ്യ​ങ്ങ​ൾ​ക്കൊ​ന്നും അ​ദ്ദേ​ഹം തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി ന​ൽ​കി​യി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്. രാ​ത്രി​യി​ൽ ഭ​ക്ഷ​ണ​വും ക​ഴി​ച്ചി​ല്ല. ഡോ​ക്ട​ർ​മാ​രെ​ത്തി അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല ഇ​തി​നി​ടെ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു.

ചി​ദം​ബ​ര​ത്തി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ നേ​ര​ത്തേ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തോ​ടെ സി​ബി​ഐ​യും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും(​ഇ​ഡി) അ​റ​സ്റ്റ് ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ നി​ര​വ​ധി ത​വ​ണ ചി​ദം​ബ​ര​ത്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി​യ സി​ബി​ഐ സം​ഘം അ​ദ്ദേ ഹ​ത്തി​നെ​തി​രേ ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

ചി​ദം​ബ​രം ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്ക​ണി​ച്ചേ​ക്കു​മെ​ന്ന സൂ​ച​ന​യി​ൽ സി​ബി​ഐ​യും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും ഇ​ന്ന ല​ത്ത​ന്നെ സു​പ്രീം കോ​ട​തി​യി​ൽ ത​ട​സ ഹ​ർ​ജി ഫ​യ​ൽ ചെ​യ്തു.

ത​ങ്ങ​ളു​ടെ ഭാ​ഗം കേ​ൾ​ക്കാ​തെ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്ക​രു​തെ​ന്നാ​ണ് സി​ബി​ഐ​യും ഇ​ഡി​യും ആ​വ​ശ്യ​പ്പെ​ട്ട​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.