സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ക​ച്ച​തെ​ന്ന് സി​പി​എം
Friday, August 23, 2019 5:48 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ക​ച്ച​തെ​ന്ന് സി​പി​എം. സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പാ​ർ​ട്ടി​ക്ക് ഏ​റെ മ​തി​പ്പാ​ണു​ള്ള​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. സ​മീ​പ​കാ​ല​ത്താ​യി സം​സ്ഥാ​ന​ത്ത് ആ​ർ​എ​സ്എ​സ് ഇ​ട​പെ​ട​ലു​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഈ ​ഇ​ട​പെ​ട​ലു​ക​ൾ​ക്കി​ടെ​യാ​ണ് സ​ർ​ക്കാ​ർ മി​ക​വോ​ടെ മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഭ​ര​ണ പാ​ട​വം ശ്ര​ദ്ധേ​യ​മാ​ണെ​ന്നും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ൾ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​ണെ​ന്നും കോ​ടി​യേ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.​എ​ന്നാ​ൽ, ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ ഇ​പ്പോ​വും ചി​ല അ​ഴി​മ​തി​ക​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​ന് മാ​റ്റ​മു​ണ്ടാ​കു​ന്ന ത​ര​ത്തി​ലു​ള്ള ശ​ക്ത​മാ​യ ന​ട​പ​ട​കി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലെ അ​ഴി​മ​തി​ക​ൾ ജ​ന​ങ്ങ​ളു​ടെ നീ​തി നി​ഷേ​ധി​ക്കു​ന്ന​തി​ന് ഇ​ട​യാ​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​നി​മു​ത​ൽ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് സി​പി​എം സെ​ക്ര​ട്ട​റി ന​ട​ത്തി​യ​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തോ​ട് വൈ​രാ​ഗ്യ ബു​ദ്ധി​യോ​ടെ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്നാ​യി​രു​ന്നു കോ​ടി​യേ​രി​യു​ടെ അ​ഭി​പ്രാ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.