ല​ഷ്ക​ർ ബ​ന്ധം സം​ശ​യി​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​നെ ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ചു
Sunday, August 25, 2019 8:26 PM IST
കൊ​ച്ചി: ത​മി​ഴ്നാ​ട്ടി​ലേ​ക്കു നു​ഴ​ഞ്ഞു​ക​യ​റി​യ ല​ഷ്ക​ർ തീ​വ്ര​വാ​ദി​ക​ളു​മാ​യി ടെ​ലി​ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​നെ വി​ട്ട​യ​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ർ എ​റി​യാ​ട് മാ​ട​വ​ന കൊ​ല്ലി​യി​ൽ അ​ബ്ദു​ൾ ഖാ​ദ​ർ റ​ഹീ​മി​നെ​യാ​ണ് പോ​ലീ​സും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും ഒ​രു ദി​വ​സം​മു​ഴു​വ​ൻ ചോ​ദ്യം ചെ​യ്ത​ശേ​ഷം വി​ട്ട​യ​ച്ച​ത്. ഇ​യാ​ളി​ൽ സം​ശ​യ​ക​ര​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

എ​റ​ണാ​കു​ളം ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങാ​നെ​ത്തി​യ​പ്പോ​ഴാ​ണ് അ​ബ്ദു​ൾ ഖാ​ദ​ർ റ​ഹീ​മി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ എ​റ​ണാ​കു​ള​ത്തെ​ത്തി​യ ഇ​യാ​ൾ അ​ഭി​ഭാ​ഷ​ക​നെ ക​ണ്ട​ശേ​ഷം കോ​ട​തി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന വ​യ​നാ​ട് സ്വ​ദേ​ശി​നി​യെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​വ​രെ വി​ട്ട​യ​ച്ചോ എ​ന്നു വ്യ​ക്ത​മ​ല്ല. അ​ബ്ദു​ൾ ഖാ​ദ​റി​നൊ​പ്പം ര​ണ്ടു​ദി​വ​സം മു​ൻ​പു ബ​ഹ്റി​നി​ൽ​നി​ന്നെ​ത്തി​യ​താ​ണ് വ​യ​നാ​ട് സ്വ​ദേ​ശി​നി. ഇ​വ​രെ നെ​ടു​ന്പാ​ശേ​രി​യി​ൽ​നി​ന്നു കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

2000 മു​ത​ൽ ബ​ഹ്റി​നി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന അ​ബ്ദു​ൾ ഖാ​ദ​ർ റ​ഹീം 2018ൽ ​തി​രി​ച്ചെ​ത്തി ആ​ലു​വ കോ​ട്ടാ​യി​ൽ വ​ർ​ക്ക് ഷോ​പ്പ് ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.