ഉ​ത്ത​രേ​ന്ത്യ​ക്കാ​രെ അ​പ​മാ​നി​ച്ച് ര​ക്ഷ​പെ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ല; തൊ​ഴി​ൽ മ​ന്ത്രി​ക്കെ​തി​രെ പ്രി​യ​ങ്ക
Monday, September 16, 2019 12:55 PM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​യി​ലെ യു​വാ​ക്ക​ൾ​ക്ക് വേ​ണ്ട​ത്ര തൊ​ഴി​ൽ യോ​ഗ്യ​ത​യി​ല്ലെ​ന്ന കേ​ന്ദ്ര തൊ​ഴി​ൽ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി. സാ​മ്പ​ത്തി​ക മാ​ന്ദ്യം മൂ​ല​മു​ള്ള തൊ​ഴി​ലി​ല്ലാ​യ്മ പ്ര​ശ്ന​ത്തി​ൽ​നി​ന്നും ഉ​ത്ത​രേ​ന്ത്യ​ക്കാ​രെ അ​പ​മാ​നി​ച്ചു​കൊ​ണ്ട് ര​ക്ഷ​പെ​ടാ​നാ​ണ് മ​ന്ത്രി ശ്ര​മി​ക്കു​ന്ന​ത്. ഇ​ത് ന​ട​ക്കാ​ൻ പോ​കു​ന്നി​ല്ലെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.



എ​ൻ​ഡി​എ സ​ർ​ക്കാ​ർ വ​രു​ത്തി​വ​ച്ച സാ​മ്പ​ത്തി​ക മാ​ന്ദ്യ​മാ​ണ് രാ​ജ്യ​ത്ത് തൊ​ഴി​ൽ ന​ഷ്ട​മുണ്ടാ​ക്കി​യ​ത്. മു​ന്നോ​ട്ടു​ള്ള വ​ഴി തേ​ടാ​ൻ എ​ന്തെ​ങ്കി​ലും ഇ​ട​പെ​ട​ൽ‌ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​ത്തു​മെ​ന്നാ​ണ് യു​വാ​ക്ക​ൾ പ്ര​തീ​ക്ഷ​യോ​ടെ നോ​ക്കു​ന്ന​ത്. എ​ന്നാ​ൽ നി​ങ്ങ​ൾ ഉ​ത്ത​രേ​ന്ത്യ​ക്കാ​രെ അ​പ​മാ​നി​ച്ച് ര​ക്ഷ​പെ​ടാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ഇ​ത് ന​ട​പ്പി​ല്ലെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ൽ തൊ​ഴി​ലി​ല്ലാ​യ്മ ഇ​ല്ലെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം തൊ​ഴി​ൽ​മ​ന്ത്രി സ​ന്തോ​ഷ് ഗാം​ഗ്‌​വാ​ർ പ​റ​ഞ്ഞി​രു​ന്നു. ഉ​ത്ത​രേ​ന്ത്യ​യി​ൽ തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​ക്കെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ യോ​ഗ്യ​ത​യു​ള്ള ആ​ളു​ക​ളെ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ക​മ്പ​നി​ക​ൾ ത​ന്നോ​ട് പ​റ​യാ​റു​ണ്ടെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.