കാ​പ്പ​ൻ ജ​യി​ച്ചാ​ൽ മ​ന്ത്രി​യെ​ന്ന് കോ​ടി​യേ​രി
Saturday, September 21, 2019 1:06 PM IST
കോ​ട്ട​യം: പാ​ലാ​യി​ൽ ജ​യി​ച്ചാ​ൽ മാ​ണി സി. ​കാ​പ്പ​നെ മ​ന്ത്രി​യാ​ക്കാ​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. എം​എ​ൽ​എ​മാ​ർ​ക്കെ​ല്ലാം മ​ന്ത്രി​യാ​കാ​ൻ യോ​ഗ്യ​ത​യു​ണ്ടെ​ന്നും കാ​പ്പ​ന്‍റെ മ​ന്ത്രി​സ്ഥാ​നം ത​ള്ളാ​തെ കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി.

മാ​ണി സി. ​കാ​പ്പ​ൻ ജ​യി​ച്ചാ​ൽ പാ​ലാ​യ്ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. യു​ഡി​എ​ഫ് രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നി​ല്ലെ​ന്നും കെ.​എം. മാ​ണി​യു​ടെ പേ​രു പ​റ​ഞ്ഞ് സ​ഹ​താ​പ വോ​ട്ട് പി​ടി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ച​ട്ട​ലം​ഘ​നം ന​ട​ത്തി​യെ​ന്നും കോ​ടി​യേ​രി ആ​രോ​പി​ച്ചു. യു​ഡി​എ​ഫ് മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ ചി​ത്രം പ​തി​ച്ച ല​ഘു​ലേ​ഖ വി​ത​ര​ണം ചെ​യ്ത​ത് ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കു​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.