പ്രീ​മി​യ​ർ ലീ​ഗ്: ആ​വേ​ശ​പ്പോ​രി​ൽ ചെ​ൽ​സി വീ​ണു; ലി​വ​ർ​പൂ​ളി​നു ജ​യം
Sunday, September 22, 2019 11:22 PM IST
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ലെ ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ലി​വ​ർ​പൂ​ളി​നു ജ​യം. ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ലി​വ​ർ​പൂ​ളി​ന്‍റെ വി​ജ​യം.

14-ാം മി​നി​റ്റി​ൽ ലി​വ​ർ​പൂ​ൾ മ​ത്സ​ര​ത്തി​ലെ ആ​ദ്യ ഗോ​ൾ നേ​ടി. മു​ഹ​മ്മ​ദ് സ​ലാ ഫ്രീ​കി​ക്കി​ൽ ഒ​രു​ക്കി​യ അ​വ​സ​രം മു​ത​ലാ​ക്കി അ​ല​ക്സാ​ണ്ട​ർ അ​ർ​ണോ​ൾ​ഡ് ചെ​ൽ​സി വ​ല കു​ലു​ക്കി. 30-ാം മി​നി​റ്റി​ൽ ഫി​ർ​മി​നോ​യു​ടെ ഹെ​ഡ​റി​ലൂ​ടെ ലി​വ​ർ​പൂ​ൾ ലീ​ഡ് ര​ണ്ടാ​ക്കി.

ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ലി​വ​ർ​പൂ​ളി​ന് ഏ​താ​നും അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചെ​ങ്കി​ലും ചെ​ൽ​സി ഗോ​ളി​യു​ടെ ഇ​ട​പെ​ട​ലു​ക​ൾ തി​രി​ച്ച​ടി​യാ​യി. 71-ാം മി​നി​റ്റി​ൽ ആ​സ്പി​ലി​ക്വെ​റ്റ​യു​ടെ പാ​സ് സ്വീ​ക​രി​ച്ച എ​ൻ​ഗോ​ളോ കാ​ന്‍റെ ലി​വ​ർ​പൂ​ൾ പ്ര​തി​രോ​ധ​ത്തെ മ​റി​ക​ട​ന്നു മ​നോ​ഹ​ര​മാ​യ ഷോ​ട്ടി​ലൂ​ടെ പ​ന്തു വ​ല​യി​ലാ​ക്കി. എ​ന്നാ​ൽ സ​മ​നി​ല ഗോ​ൾ ക​ണ്ടെ​ത്താ​ൻ ചെ​ൽ​സി​ക്കു ക​ഴി​ഞ്ഞി​ല്ല.

ജ​യ​ത്തോ​ടെ 18 പോ​യി​ന്‍റു​ള്ള ലി​വ​ർ​പൂ​ൾ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് അ​ഞ്ചു പോ​യി​ന്‍റ് മു​ക​ളി​ലാ​യി ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രും. എ​ട്ടു പോ​യി​ന്‍റു​ള്ള ചെ​ൽ​സി പ​തി​നൊ​ന്നാം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.