എ​ൻ​ബി​എ ബാ​സ്ക്ക​റ്റ് ബോ​ൾ മ​ത്സ​രം കാ​ണാ​ൻ ട്രം​പ് എ​ത്തി​യേ​ക്കും
Monday, September 23, 2019 5:49 AM IST
ഹൂ​സ്റ്റ​ൺ: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​ടു​ത്ത​മാ​സം ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ചേ​ക്കും. മും​ബൈ​യി​ൽ ന​ട​ക്കു​ന്ന എ​ൻ​ബി​എ ബാ​സ്ക്ക​റ്റ് ബോ​ൾ മ​ത്സ​രം കാ​ണാ​നാ​ണ് ട്രം​പ് എ​ത്തു​ന്ന​ത്. ഹൂ​സ്റ്റ​ണി​ലെ എ​ൻ​ആ​ർ​ജി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന 'ഹൗ​ഡി മോ​ദി' സം​ഗ​മ​ത്തി​ലാ​ണ് അ​ദ്ദേ​ഹം താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച​ത്.

ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ആ​ദ്യ എ​ൻ​ബി​എ ബാ​സ്ക്ക​റ്റ് ബോ​ൾ മ​ത്സ​രം കാ​ണാ​ൻ മും​ബൈ​യി​ൽ ആ​ളു​ക​ൾ ഒ​ത്തു​കൂ​ടാ​ൻ പോ​കു​ക​യാ​ണ്. ത​ന്നെ ക്ഷ​ണി​ച്ചി​ട്ടു​ണ്ടോ പ്ര​ധാ​ന​മ​ന്ത്രി? ട്രം​പ് മോ​ദി​യോ​ടു ചോ​ദി​ച്ചു. ആ​ശ്ച​ര്യ​പ്പെ​ട​രു​ത്, താ​നും ചി​ല​പ്പോ​ൾ എ​ത്തി​യേ​ക്കും. താ​ൻ മു​ന്ന​റി​യി​പ്പ് ത​രു​ക​യാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

അ​ടു​ത്ത മാ​സം നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ എ​ൻ​ബി​എ​യു​ടെ പ്രീ ​സീ​സ​ൺ മ​ത്സ​ര​ങ്ങ​ളാ​ണ് മും​ബൈ​യി​ൽ ന​ട​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ വം​ശ​ജ​ൻ വി​വേ​ക് റാ​ണ​ദീ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ​ക്ര​മെ​ന്‍റോ കിം​ഗ്സും ഇ​ന്ത്യാ​ന പേ​സേ​ഴ്സും ത​മ്മി​ലാ​ണ് മ​ത്സ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.