മാ​ന്ദ്യം തൊ​ട്ട​രി​കെ?; തോ​മ​സ് കു​ക്ക് ക​ന്പ​നി പൂ​ട്ടി; 20,000 ജീ​വ​ന​ക്കാ​ർ തൊ​ഴി​ൽ​ര​ഹി​ത​ർ
Monday, September 23, 2019 10:58 AM IST
ല​ണ്ട​ൻ: 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ട്രാ​വ​ൽ ഏ​ജ​ൻ​സി​യാ​യ തോ​മ​സ് കു​ക്ക് പൂ​ട്ടി. 25 കോ​ടി ഡോ​ള​ർ (ഏ​ക​ദേ​ശം 18,000 കോ​ടി രൂ​പ) ബാ​ധ്യ​ത​യു​ള്ള ക​ന്പ​നി​യെ പി​ടി​ച്ചു​നി​ർ​ത്താ​നു​ള്ള അ​വ​സാ​ന​ശ്ര​മ​വും പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണു നി​ശ്ച​ല​മാ​യ​ത്. റോ​യ​ൽ ബാ​ങ്ക് ഓ​ഫ് സ്കോ​ട്ട്ല​ൻ​ഡു​മാ​യും ലോ​യി​ഡ്സ് ബാ​ങ്കു​മാ​യും ക​ന്പ​നി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ബാ​ങ്കു​ക​ൾ ബാ​ധ്യ​ത ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല.

ഇ​തോ​ടെ തോ​മ​സ് കു​ക്കി​ന്‍റെ പാ​ക്കേ​ജി​ലൂ​ടെ യാ​ത്ര​യി​ലാ​യി​രു​ന്ന പ​ല​രു​ടെ​യും സ്ഥി​തി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. ഒ​ന്ന​ര​ല​ക്ഷം ബ്രി​ട്ടീ​ഷ് യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ലാ​യ​താ​ണു റി​പ്പോ​ർ​ട്ട്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ക​ന്പ​നി​യു​ടെ ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ തി​രി​കെ അ​ത​തു സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ക്കു​മെ​ന്നാ​ണു വി​വ​രം.

തോ​മ​സ് കു​ക്കി​നെ പാ​പ്പ​രാ​യും പ്ര​ഖ്യാ​പി​ച്ചു. തോ​മ​സ് കു​ക്കി​ന്‍റെ നൂ​റി​ലേ​റെ വി​മാ​ന​ങ്ങ​ളും തി​രി​ച്ചി​റ​ക്കി. ക​ന്പ​നി പൂ​ട്ടി​യ​തോ​ടെ 16 രാ​ജ്യ​ങ്ങ​ളി​ലാ​യി 20,000 ജീ​വ​ന​ക്കാ​ർ തൊ​ഴി​ൽ​ര​ഹി​ത​രാ​യി. ഇ​തി​ൽ​ത​ന്നെ 9000 പേ​ർ ബ്രി​ട്ട​നി​ലാ​ണ്. ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ണി എ​ക്സേ​ഞ്ചു​ക​ൾ, വി​മാ​ന സ​ർ​വീ​സു​ക​ൾ, ഫെ​റി സ​ർ​വീ​സു​ക​ൾ എ​ന്നി​വ​യെ​യും ക​ന്പ​നി​യു​ടെ അ​ട​ച്ചു​പൂ​ട്ട​ൽ ബാ​ധി​ക്കും. അ​തേ​സ​മ​യം, തോ​മ​സ് കു​ക്ക് ഇ​ന്ത്യ വേ​റെ ക​ന്പ​നി ആ​യ​തി​നാ​ൽ പ്ര​തി​സ​ന്ധി ബാ​ധി​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

2008-ൽ ​സാ​ന്പ​ത്തി​ക മാ​ന്ദ്യ​ത്തി​നു തു​ട​ക്കം കു​റി​ച്ച് അ​മേ​രി​ക്ക​യി​ലെ ലേ ​മാ​ൻ ബ്ര​ദേ​ഴ്സ് ബാ​ങ്ക് ത​ക​ർ​ന്ന​തി​നു സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണെ​ന്നാ​ണു തോ​മ​സ് കു​ക്കി​നും സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ. 1841-ൽ ​ആ​രം​ഭി​ച്ച ക​ന്പ​നി പി​ന്നീ​ട് 16 രാ​ജ്യ​ങ്ങ​ളി​ലേ​ക്കു പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.