മു​ഖ്യ​മ​ന്ത്രി അ​ഴി​മ​തി​യു​ടെ വ്യ​വ​സാ​യി​യെ​ന്ന് ചെ​ന്നി​ത്ത​ല
Monday, September 23, 2019 6:20 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ഴി​മ​തി​യു​ടെ വ്യ​വ​സാ​യി​യാ​ണെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കി​ഫ്ബി ട്രാ​ൻ​സ്ഗ്രി​ഡ് പ​ദ്ധ​തി​യി​ലെ അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി​ക്കു പി​ന്നാ​ലെ​യാ​ണ് രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ചെ​ന്നി​ത്ത​ല രം​ഗ​ത്തെ​ത്തി​യ​ത്.

ട്രാ​ൻ​സ്ഗ്രി​ഡ് പ​ദ്ധ​തി​യി​ലെ സി​എ​ജി ഓ​ഡി​റ്റിം​ഗ് മു​ഖ്യ​മ​ന്ത്രി​യും ധ​ന​മ​ന്ത്രി​യും ഭ​യ​പ്പെ​ടു​ക​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കു​ള്ള കൂ​ടു​ത​ൽ മ​റു​പ​ടി പി​ന്നീ​ട് ന​ൽ​കു​മെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി. നി​ല​വി​ലെ അ​വ​സ്ഥ‍​യി​ൽ സം​സ്ഥാ​നം സാ​ന്പ​ത്തി​ക​മാ​യി ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.