പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ബ​ന്ധു​വി​നു പോ​ലും ര​ക്ഷ​യി​ല്ല; ഡ​ൽ​ഹി ക​വ​ർ​ച്ച​ക്കാ​രു​ടെ നാ​ടാ​യെ​ന്ന് എ​എ​പി
Sunday, October 13, 2019 7:23 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന​നി​ല ത​ക​രാ​റി​ലാ​യെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി. വ​ള​രെ ദു​ഖ​ക​ര​മാ​ണ് സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന നി​ല​യെ​ന്ന് എ​എ​പി വ​ക്താ​വ് രാ​ഘ​വ് ച​ധ പ​റ​ഞ്ഞു. ഡ​ൽ​ഹി​യു​ടെ ക്ര​മ​സ​മാ​ധാ​നം കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും ച​ധ കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ഹോ​ദ​ര​പു​ത്രി ദ​മ​യ​ന്തി ബെ​ൻ പ​ട്ടേ​ലി​ന്‍റെ ബാ​ഗും പ​ണ​വും ക​വ​ർ​ന്ന സം​ഭ​വം ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു എ​എ​പി​യു​ടെ ആ​ക്ര​മ​ണം. ഓ​രോ ദി​വ​സം ക​ഴി​യു​ന്തോ​റും ഡ​ൽ​ഹി​യി​ലെ ക്ര​മ​സ​മാ​ധാ​ന സ്ഥി​തി മോ​ശ​മാ​കു​ക​യാ​ണ്.

ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ പി​ന്തു​ടരു​മ്പോ​ൾ കാ​ണി​ക്കു​ന്ന ജാ​ഗ്ര​ത ഡ​ൽ​ഹി പോ​ലീ​സി​ന് ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ ഇ​ല്ലെ​ന്നും എ​എ​പി കു​റ്റ​പ്പെ​ടു​ത്തി. ഇ​തി​ന്‍റെ ഏ​റ്റ​വും പു​തി​യ ഇ​ര പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ബ​ന്ധു​വാ​യി മാ​റി​യെ​ന്നും ച​ധ പ​റ​ഞ്ഞു. ല​ഫ്. ഗ​വ​ണ​റു​ടേ​യും മു​ഖ്യ​മ​ന്ത്രി​യു​ടേ​യും വ​സ​തി​ക​ൾ​ക്ക് സ​മീ​പ​മാ​ണ് ഇ​ത്ത​ര​മൊ​രു സം​ഭ​വം ന​ട​ന്ന​തെ​ന്ന​ത് കൂ​ടു​ത​ൽ ഞെ​ട്ടി​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്നും ച​ധ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡ​ൽ​ഹി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മോ​ദി​യു​ടെ സ​ഹോ​ദ​ര​പു​ത്രി ദ​മ​യ​ന്തി ബെ​ൻ പ​ട്ടേ​ലി​ന്‍റെ ബാ​ഗും പ​ണ​വും ക​വ​ർ​ച്ച​ക്കാ​ർ ത​ട്ടി​യെ​ടു​ത്ത​ത്. ഡ​ൽ​ഹി സി​വി​ൽ ലൈ​ൻ​സി​ലു​ള്ള ഗു​ജ​റാ​ത്തി സ​മാ​ജ് ഭ​വ​നു മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​വി​ടെ​നി​ന്ന് അ​ധി​കം ദൂ​ര​ത്ത​ല്ലാ​തെ​യാ​ണ് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ വ​സ​തി.

അ​മൃ​ത്‌​സ​റി​ൽ നി​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ഡ​ൽ​ഹി​യി​ലെ​ത്തി​യ​താ​യി​രു​ന്നു ദ​മ​യ​ന്തി. ഗു​ജ​റാ​ത്ത് സ​മാ​ജ് ഭ​വ​നി​ൽ മു​റി ബു​ക്ക് ചെ​യ്തി​രു​ന്നു. ഓ​ട്ടോ​റി​ക്ഷ​യി​ൽ ഭ ​വ​ന്‍റെ ഗേ​റ്റി​ലേ​ക്കെ​ത്തി​യ നേ​ര​ത്താ​ണ് ബൈ​ക്കി​ലെ​ത്തി​യ മോ​ഷ്ടാ​ക്ക​ൾ ഇ​വ​രു​ടെ ബാ​ഗ് ത​ട്ടി​പ്പ​റി​ച്ച് ക​ട​ന്നു ക​ള​ഞ്ഞ​ത്. ബാ​ഗി​ൽ 56,000 രൂ​പ​യും ര​ണ്ടു മൊ ​ബൈ​ൽ ഫോ​ണും വി​ല​പ്പെ​ട്ട രേ​ഖ​ക​ളും ഉ​ണ്ടാ​യി​രു​ന്നു. വൈ​കു​ന്നേ​രം ഡ​ൽ​ഹി​യി​ൽ​നി​ന്നു മ​ട​ങ്ങാ​നു​ള്ള വി​മാ​ന ടി​ക്ക​റ്റി​ന്‍റെ രേ​ഖ​ക​ളും ബാ​ഗി​ലാ​യി​രു​ന്നു. സി​വി​ൽ ലൈ​ൻ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നാ​ണ് പി​ആ​ർ​ഒ മ​ൻ​ദീ​പ് സിം​ഗ് ര​ണ്‍​ധാ​വ പ​റ​ഞ്ഞ​ത്.

ഡ​ൽ​ഹി​യി​ൽ യാ​ത്ര​ക്കാ​രു​ടെ ബാ​ഗും മൊ​ബൈ​ൽ ഫോ​ണും ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക യു​ടെ ഫോ​ണ്‍ അ​ക്ര​മി​ക​ൾ ത​ട്ടി​യെ​ടു​ത്ത​ത്. പി​ടി​വ​ലി​ക്കി​ടെ നി​ല​ത്തു​വീ​ണു ഗു​രു​ത​ര പ​രി​ക്കേ​റ്റ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ പി​ന്നീ​ട് എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി വ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.