കൂ​ട​ത്താ​യി: ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ഷാ​ജു​വി​ന് നി​ര്‍​ദേ​ശം
Sunday, October 13, 2019 5:17 PM IST
കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​ക്കേ​സി​ല്‍ ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ജോ​ളി​യു​ടെ ഭ​ര്‍​ത്താ​വ് ഷാ​ജു​വി​ന് നി​ര്‍​ദേ​ശം. വ​ട​ക​ര​യി​ലെ എ​സ്പി ഓ​ഫീ​സി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലും ഷാ​ജു​വി​നെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു. ഷാ​ജു​വി​ന്‍റെ ആ​ദ്യ​ഭാ​ര്യ സി​ലി​യു​ടെ​യും മ​ക​ള്‍ അ​ല്‍​ഫൈ​ന്‍റെ​യും മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും അ​ന്വേ​ഷ​ണ സം​ഘം ഷാ​ജു​വി​നോ​ട് ചോ​ദി​ച്ച​റി​യും. ജോ​ളി ഷാ​ജു​വി​നെ​തി​രെ​യും മൊ​ഴി​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​തേ​തു​ട​ർ​ന്നാ​ണ് കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഷാ​ജു​വി​നെ വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.