മി​സാ ത​ട​വു​കാ​ർ​ക്കു​ള്ള പെ​ൻ​ഷ​ൻ രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി‌
Tuesday, October 15, 2019 2:55 AM IST
ജ​യ്പു​ർ: അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് മി​സാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ലാ​യ​വ​ർ​ക്ക് ന​ൽ​കി​വ​ന്നി​രു​ന്ന പെ​ൻ​ഷ​ൻ രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി. മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌‌​ലോ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​മാ​ണു തീ​രു​മാ​ന​മെ​ടു​ത്ത​ത്. മി​സാ ത​ട​വു​കാ​ർ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ള​ല്ലെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

1975 -1977 കാ​ല​ത്ത് മി​സാ നി​യ​മ​പ്ര​കാ​രം ആ​യി​ര​ത്തോ​ളം പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ർ​ക്ക് 20,000 രൂ​പ പെ​ൻ​ഷ​നും 4,000 രൂ​പ മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സും അ​നു​വ​ദി​ച്ചി​രു​ന്നു. പെ​ൻ​ഷ​ൻ നി​ർ​ത്ത​ലാ​ക്കു​ന്ന​ത് വ​ഴി സ​ർ​ക്കാ​രി​നു 40 കോ​ടി രൂ​പ ലാ​ഭി​ക്കാ​നാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.